04 April Saturday
ഉദ്‌ഘാടനം മുഖ്യമന്ത്രി

ഡയാലിസിസ് സെന്ററും ഹൈസ്കൂൾ പുതിയ മന്ദിരവും ഉദ്‌ഘാടനം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Feb 20, 2020
നെയ്യാറ്റിൻകര 
ഒരുനേരം മുപ്പതുപേർക്ക് ഡയാലിസിസ് ചെയ്യാവുന്ന കേരളത്തിലെ ഏറ്റവും വലിയ ഡയാലിസിസ് സെന്റർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വ്യാഴാഴ്ച വൈകിട്ട് നാലിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. ഒപ്പം, അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തിയ നെയ്യാറ്റിൻകര ​ഗവ. ബോയ്സ് ഹൈസ്കൂളിൽ പുതുതായി ആറര കോടി രൂപയിൽ പണിത ബഹുനില മന്ദിരവും ഉദ്‌ഘാടനം ചെയ്യും.  നെയ്യാറ്റിൻകര ​ഗവ. എച്ച്എസ്എസിലാണ് സമ്മേളനം. ചടങ്ങിൽ പൊതുവിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷനാകും. ആരോ​ഗ്യ മന്ത്രി കെ കെ ശൈലജയും പങ്കെടുക്കും.
 
കെ ആൻസലൻ എംഎൽഎയുടെ ശ്രമഫലമായാണ്‌  നെയ്യാറ്റിൻകര ആശുപത്രിയിൽ  ഒരേസമയം മുപ്പതുപേർക്ക് ഡയാലിസിസ് ചെയ്യാൻ സൗകര്യമുള്ള സെന്റർ  ക്രമീകരിച്ചത്. ഒരു ദിവസം രണ്ട് ഷിഫ്‌റ്റുകളിലായി അറുപത് പേർക്ക് ഇവിടെ ഡയാലിസിസ് ചെയ്യാം. ഇതോടൊപ്പം ആശുപത്രിയിലെ ഭൗതിക സാഹചര്യങ്ങളും മികവുറ്റതാക്കി.  രാജീവ്​ഗാന്ധി ബയോടെക്നോളജി ലാബ്, ഡിജിറ്റൽ എക്സ്റേ സംവിധാനം, നവീകരിച്ച കുട്ടികളുടെ വാർഡ്, മറ്റ് ജനറൽ വാർഡുകൾ എന്നിവ സ്വകാര്യാശുപത്രികളെ വെല്ലുന്നതാണ്‌. ഡീഅഡിക്ഷൻ സെന്റർ, ബ്ലഡ്‌ ബാങ്ക്, ഇലക്ട്രിക് ആംബുലൻസ് എന്നിങ്ങനെ ആധുനിക സൗകര്യങ്ങളായി.ഡോക്ടർമാരുടെ എണ്ണം 26 ൽ നിന്ന് 40 ആയി ഉയർന്നു. അനുബന്ധ ജീവനക്കാരുടെ എണ്ണവും കൂട്ടി. സൗകര്യങ്ങൾ വർധിച്ചതോടെ പ്രതിദിനമെത്തുന്ന രോഗികളുടെ എണ്ണം ആയിരത്തിൽനിന്ന്‌ മൂവായിരമായി.
 
പ്രധാന വാർത്തകൾ
 Top