26 March Tuesday
സ്വകാര്യവൽക്കരണം

വിമാനത്താവള രക്ഷാമാർച്ച‌് 28ന‌്

വെബ് ഡെസ്‌ക്‌Updated: Wednesday Feb 20, 2019

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവള സ്വകാര്യവൽക്കരണത്തിനെതിരെ എൽഡിഎഫ്‌ സംഘടിപ്പിച്ച ബഹുജന കൺവൻഷൻ മുഖമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം 
തിരുവനന്തപുരം അന്താരാഷ‌്ട്ര വിമാനത്താവളം  സ്വകാര്യ വ്യക്തികൾക്ക് വിൽക്കാനുള്ള കേന്ദ്രസക്കാർ തീരുമാനത്തിനെതിരെ എൽഡിഎഫ‌് ജനകീയപ്രക്ഷോഭം ശക്തമാക്കും. 28ന് ആയിരങ്ങൾ അണിനിരക്കുന്ന വിമാനത്താവള രക്ഷാമാർച്ച് നടക്കും. വിമാനത്താവളത്തിലേക്ക് നടക്കുന്ന മാർച്ചിൽ വിമാനത്താവള ജീവനക്കാരും ബഹുജനങ്ങളും അണിചേരും. 25ന് ജില്ലയിൽ കരിദിനം ആചരിക്കും. വിൽപ്പനയേയും വിൽപ്പനക്ക് കൂട്ടുനിൽക്കുന്നവരേയും ഒറ്റപ്പെടുത്തുക എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രക്ഷോഭം. വിമാനത്താവളം സ്വകാര്യവൽക്കരിക്കാനും കോർപറേറ്റുകൾക്ക‌് തീറെഴുതാനും ഒരു കാരണവശാലും അനുവദിക്കില്ലെന്ന‌് വിജെടി ഹാളിൽ ചൊവ്വാ‌ഴ‌്ച നടന്ന ബഹുജനകൺവൻഷൻ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ കൺവൻഷൻ ഉദ‌്ഘാടനം ചെയ‌്തു.
 
 സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അധ്യക്ഷനായി. സി ദിവാകരൻ, സിപിഐ എം സംസ്ഥാന കമ്മിറ്റിയഗങ്ങളായ എം വിജയകുമാർ, കോലിയക്കോട‌് കൃഷ‌്ണൻ നായർ, വി ശിവൻകുട്ടി, സിപിഐ നേതാവ‌് പന്ന്യൻ രവീന്ദ്രൻ, ഡോ നീലലോഹിതദാസൻ നാടാർ, അഡ്വ. സതീഷ‌്കുമാർ, പാളയം രാജൻ, വാമനപുരം പ്രകാശ‌് കുമാർ എന്നിവർ സംസാരിച്ചു. സിപിഐ ജില്ലാ സെക്രട്ടറി ജി ആർ അനിൽ സ്വാഗതവും ഫിറോസ‌് ഖാൻ നന്ദിയും പറഞ്ഞു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top