23 March Saturday
ആറ്റുകാൽ പൊങ്കാല

സേവനത്തിന‌് 50 ആംബുലൻസ‌്

വെബ് ഡെസ്‌ക്‌Updated: Wednesday Feb 20, 2019

ആറ്റുകാൽ പൊങ്കാലയ്‌ക്കായി കേരള ആംബുലൻസ് എംപ്ലോയിസ് യൂണിയൻ (സിഐടിയു)സേവനത്തിനെത്തിക്കുന്ന ആംബുലൻസുകളുടെ ഫ്ലാഗ് ഓഫ് സിഐടിയു സംസ്ഥാനസെക്രട്ടറി വി ശിവൻകുട്ടി നിർവഹിക്കുന്നു

തിരുവനന്തപുരം
ആറ്റുകാൽ പൊങ്കാലയ‌്ക്ക‌് ഭക്തരുടെ സഹായത്തിനായി 50 ആംബുലൻസ‌് സൗജന്യസേവനം നടത്തും. കേരള ആംബുലൻസ് എംപ്ലോയീസ് യൂണിയന്റെ (സിഐടിയു) നേതൃത്വത്തിലാണ് ആംബുലൻസുകൾ നിരത്തിലിറങ്ങുന്നത്. ആറ്റുകാൽ ദേവി ട്രസ്റ്റും പൊലീസുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ആംബുലൻസുകൾ സഹായത്തിനെത്തുന്നത്. ക്ഷേത്രത്തിനു സമീപം ഓരോ ആംബുലൻസിനും പ്രത്യേകം പാർക്കിങ‌് ഏർപ്പെടുത്തി. ഓരോ ആംബുലൻസിലും ഓരോ പൊലീസുകാരെയും നിയോഗിക്കും. ഭക്തർക്ക് പൊങ്കാലയ്ക്കിടെ എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങ‌ളുണ്ടായാൽ അതത് സ്ഥലത്തെ ആംബുലൻസുമായി ബന്ധപ്പെട്ടാൽ അവരെ ആശുപത്രിയിൽ എത്തിക്കും. ചൊവ്വാഴ്ച വൈകിട്ട‌് മെഡിക്കൽ കോളേജ് വളപ്പിലെ ഡെന്റൽ കോളേജ് അങ്കണത്തിൽ സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു. മോട്ടോർ തൊഴിലാളി യൂണിയൻ (സിഐടിയു) സംസ്ഥാന പ്രസിഡന്റ് കെ എസ് സുനിൽകുമാർ, ഇ കെ നായനാർ ചാരിറ്റബിൾ ട്രസ്റ്റ് കോ-ഓർഡിനേറ്റർ ജി കാർത്തികേയൻ, കേരള ആംബുലൻസ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) പ്രസിഡന്റ് ഡി ആർ അനിൽ, സെക്രട്ടറി മഞ്ജിത്ത് എന്നിവർ സംസാരിച്ചു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top