17 June Monday
ആരോഗ്യമന്ത്രി സന്ദർശിച്ചു

13 മെഡിക്കല്‍ ക്യാമ്പും 12 ഹെല്‍ത്ത് സെന്ററുകളും സജ്ജം

വെബ് ഡെസ്‌ക്‌Updated: Wednesday Feb 20, 2019
തിരുവനന്തപുരം
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ, ആയുഷ് വകുപ്പുകളുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ക്യാമ്പുകളും ഭക്ഷ്യ സുരക്ഷാ കൺട്രോൾ റൂമും ആരോഗ്യ മന്ത്രി കെ കെ ശൈലജ സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തി.  പൊങ്കാലയോടനുബന്ധിച്ച് 13 മെഡിക്കൽ ക്യാമ്പുകളും 12 ഹെൽത്ത് സെന്ററുകളുമാണ് ആറ്റുകാലിലും സമീപങ്ങളിലുമായി  സജ്ജമാക്കിയത്. 2 ഡോക്ടർമാർ, 2 നഴ്‌സുമാർ, 2 പാരാമെഡിക്കൽ ജീവനക്കാർ എന്നിവർ ഓരോ ക്യാമ്പിലുമുണ്ട‌്.  ലാബ് സൗകര്യവുമുണ്ട‌ാകും. 20 ആംബുലൻസുകളാണ് തയ്യാറാക്കിയിരിക്കുന്നത്. 24 മണിക്കൂർ കൺട്രോൾ റൂമും ഉണ്ട‌്. 
 
ആറ്റുകാലിൽ അന്നദാനം നടത്തുന്ന എല്ലാവരുടേയും രജിസ്‌ട്രേഷൻ പൂർത്തിയാക്കി.  അന്നദാനത്തിന് 675 സംഘടനകളാണ‌് രജിസ്‌ട്രേഷൻ നടത്തിയത‌്.  പൊങ്കാല സാധനങ്ങൾ, പാനീയങ്ങൾ എന്നിവയും ഹോട്ടലുകൾ, റസ്റ്റോറന്റുകൾ എന്നിവിടങ്ങളും പരിശോധന നടത്തി. ജനങ്ങൾക്ക് 1800 425 11 25 എന്ന ഫോൺ നമ്പരിൽ  പരാതി അറിയിക്കാം.
പ്രധാന വാർത്തകൾ
 Top