18 June Tuesday

ക്ലീനാകും മിന്നൽ വേഗത്തിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 20, 2019
തിരുവനന്തപുരം
 പൊങ്കാലയ്‌ക്ക്‌  ശേഷം മണിക്കൂറുകൾക്കുള്ളിൽ നഗരം വൃത്തിയാക്കാൻ   കൃത്രിമമഴ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളുമായി കോർപറേഷൻ തയ്യാർ. വൈകിട്ട‌് ആറിനുള്ളിൽ എല്ലാ പ്രദേശങ്ങളിൽ നിന്നും ലോറിയിൽ  മാലിന്യം നീക്കം ചെയ്യും. തുടർന്ന് നഗരത്തിൽ കൃത്രിമ മഴപെയ്യിക്കും. സിനിമ ഷൂട്ടിംഗിൽ കൃത്രിമ മഴസൃഷ‌്ടിക്കുന്ന തരംഗിണിയാണ് നഗരത്തിൽ മഴപെയ്യിക്കുക. ഇതിന‌് 40 ടാങ്കറുകളുണ്ടാകും .പൊങ്കാലയ്ക്ക് ശേഷം മാലിന്യം നീക്കം ചെയ്യാൻ 60 ലോറി, 25 പിക്കപ്പ് ഓട്ടോകളും ഒരുക്കി. ശുചീകരണത്തിന് 1300 സ്ഥിരം ജീവനക്കാരും 2250 താൽക്കാലികജീവനക്കാരും ഉൾപ്പെടെ 3550 പേരുണ്ടാകും.
 
95 ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, 26 ഹെൽത്ത് ഇൻസ്‌പെക്ടർ, 3ഹെൽത്ത് സൂപ്പർവൈസർ, എന്നിവരടങ്ങുന്ന സംഘമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ജലവിതരണത്തിന് 7വാട്ടർ ടാങ്കർ ലോറി, 25വാട്ടർ ടാങ്ക്, വിവിധയിടങ്ങളിൽ വാട്ടർ കിയോസ്‌കുകൾ, ക്ഷേത്രപരിസരത്ത് താത്കാലിക ടാപ്പുകൾ എന്നിവ ഒരുക്കി. പൊങ്കാല കഴിഞ്ഞാലുടൻ കല്ലുകൾ ശേഖരിക്കാൻ,250 പേരെയും നിയോഗിച്ചു.
പ്രധാന വാർത്തകൾ
 Top