23 March Saturday

പൊങ്കാല; ഉറങ്ങാതെ നഗരം

വെബ് ഡെസ്‌ക്‌Updated: Wednesday Feb 20, 2019
തിരുവനന്തപുരം 
ആറ്റുകാൽ പൊങ്കാലയ്ക്ക് മണിക്കൂറുകൾമാത്രം. നഗരവും നാടും ഉറങ്ങാതെ പൊങ്കാല നിമിഷത്തിനായി കാത്തിരിക്കുന്നു. ആറ്റുകാൽ പരിസരത്ത് പൊങ്കാല കലങ്ങളുമായി ഭക്തർ നിറഞ്ഞു. ക്ഷേത്രത്തിൽ വൻതിരക്കാണ‌്.  ജഗതി പാലത്തിന് തൊട്ടടുത്തുവരെ കലങ്ങൾ വയ്ക്കാനുള്ള അടുപ്പുകല്ലുകൾ നിരന്നിട്ടുണ്ട‌്. ജഗതി സിഗ്നലിൽനിന്ന‌് ഇടപ്പഴിഞ്ഞിയിലേക്ക് പോകുന്ന റോഡ‌്, കിള്ളിപാലം കരമന, പേരൂർക്കട കവടിയാർ, നാലാഞ്ചിറ, തമ്പാനൂർ, കിഴക്കേകോട്ട പരിസരങ്ങളിൽ പൊങ്കാലയിടാൻ സ്ഥലം പിടിച്ചുകഴിഞ്ഞു. അന്നദാനവും കുടിവെള്ള വിതരണവുമായി ഇന്നലെ മുതൽ സന്നദ്ധസംഘടനകളും രംഗത്തുണ്ട‌്. ചൊവ്വാഴ‌്ച രാത്രി വിവിധയിടങ്ങളിൽ കലാപരിപാടികളും അരങ്ങേറി. 
 
പൊങ്കാല പ്രമാണിച്ച്  പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട‌്. പൊലീസ‌് വനിതാ ഷാഡോ, ബൈക്ക് പെട്രോളിങ‌്, അഗ്നിശമനസേന ഉൾപ്പെടെ സുരക്ഷയ‌്ക്കായുണ്ട‌്. കെഎസ്ആർടിസിയും റെയിൽവേയും പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട‌്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top