19 March Tuesday

ആറ്റിങ്ങൽ മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പദ്ധതികളുടെ ഉദ‌്ഘാടനം നടന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Feb 20, 2019
ആറ്റിങ്ങൽ
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി ആൻഡ‌് വൊക്കഷണൽ ഹയർസെക്കൻഡറി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന വിവിധ പദ്ധതികൾ ഉദ‌്ഘാടനം ചെയ‌്തു. ആറ്റിങ്ങൽ നഗരസഭ നിർമിച്ചു നൽകിയ ഹൈടെക്  ക്ലാസ്റൂമുകളുടെ ഉദ്ഘാടനം എ സമ്പത്ത് എംപി നിർവഹിച്ചു. 
 
നവീകരിച്ച സ്കൂൾ ഓഡിറ്റോറിയം ഡെപ്യൂട്ടി സ്പീക്കർ വി ശശി ഉദ്ഘാടനം ചെയ‌്തു. പൂർവ വിദ്യാർഥിയും സൂര്യ ഗ്രൂപ്പ് ഓഫ് ബിസിനസിന്റെ ഉടമയുമായ റിജു പിതാവ് തേവർതോപ്പിൽ പി മുകുന്ദന്റെ സ്മരണാർഥമാണ‌് സ്കൂൾ ഓഡിറ്റോറിയം ഇരുപത്തൊന്ന‌് ലക്ഷം രൂപ ചെലവിട്ട് നവീകരിച്ചത‌്. മുൻ എംപി വർക്കല രാധാകൃഷ്ണന്റെ ഫണ്ടിലാണ‌് ഓഡിറ്റോറിയം നിർമിച്ചിരുന്നത‌്.  പൂർവ വിദ്യാർഥി സംഘടനയായ ഓർമ നവീകരിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനം ബി സത്യൻ എംഎൽഎ നിർവഹിച്ചു. ആറ്റിങ്ങൽ നഗരസഭാ കൗൺസിലർ ആയി ഇരുപത്തഞ്ച് വർഷം തികച്ച നഗരസഭാ ചെയർമാൻ എം പ്രദീപിനെ പൊന്നാടയണിയിച്ച് ആദരിച്ചു. 
 
പ്രധാന വാർത്തകൾ
 Top