തിരുവനന്തപുരം
തിരുവനന്തപുരം നഗരസഭയുടെ എട്ട് സ്റ്റാൻഡിങ് കമ്മിറ്റികളിലും എൽഡിഎഫ് അധ്യക്ഷൻമാർ. ചൊവ്വാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ്.
ഡെപ്യൂട്ടി മേയർ പി കെ രാജു ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി നേരത്തെ ചുമതലയേറ്റിരുന്നു.
എൽ എസ് ആതിര വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു.
എസ് സലിമാണ് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ. ആരോഗ്യം: പി ജമീല ശ്രീധരൻ, മരാമത്ത്: ഡി ആർ അനിൽ, നഗരാസൂത്രണം: ജിഷ ജോൺ, നികുതി–-അപ്പീൽ: എസ് എം ബഷീർ, വിദ്യാഭ്യാസം–-കായികം: ഡോ. കെ എസ് റീന എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..