നെടുമങ്ങാട്
ദമ്പതികളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ കോൺഗ്രസ് നേതാവും വെള്ളനാട് ഡിവിഷന് ജില്ലാ പഞ്ചായത്ത് അംഗവുമായ വെള്ളനാട് ശശി ഒളിവില്‍. വെള്ളനാട് ശിവഗംഗയിൽ അജയൻ–-സിന്ധു ദമ്പതികളെയാണ് വധിക്കാന്‍ ശ്രമിച്ചത്. സിന്ധുവിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
ഇവരുടെ പരാതിയിൽ ആര്യനാട് പൊലീസ് ശശിക്കെതിരെ വധശ്രമത്തിനും സ്ത്രീപീഡനത്തിനും കേസെടുത്തു. ജാമ്യമില്ലാ വകുപ്പു ചുമത്തിയതോടെയാണ് ഇയാൾ ഒളിവിൽ പോയത്.
എട്ടു വർഷം മുമ്പ് ഉഴമലയ്ക്കലുള്ള 1.30 ഏക്കർ അജയന് ശശി വിലയാധാരം ചെയ്ത് നൽകിയിരുന്നു. വസ്തുവിൽ പ്രവേശിക്കാനോ കൃഷി ചെയ്യാനോ അനുവദിച്ചില്ല.
ഈ വസ്തുവിനോട് ചേർന്ന് രണ്ടര ഏക്കർ കൂടി ശശിക്കുണ്ട്. വിലയാധാരം ചെയ്തുകൊടുത്ത വസ്തുകൂടി ഇയാൾ അനുഭവിച്ച് വരികയാണ്. ഞായറാഴ്ച സിന്ധുവിനോടൊപ്പം സ്വന്തം വസ്തുവിൽ ചെന്ന അജയനെയും ഭാര്യയെയും ശശിയും കൂടെയുണ്ടായിരുന്നവരും മർദിക്കുകയായിരുന്നു. ശശി കല്ലുകൊണ്ട് ഇടിച്ചാണ് സിന്ധുവിന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റത്.
പ്രതിയെ ഉടൻ പിടികൂടണമെന്ന് സിപിഐ എം വെള്ളനാട് സൗത്ത്, നോര്‍ത്ത് ലോക്കല്‍ കമ്മിറ്റികള്‍ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..