27 September Sunday
പോളിയോ

ജാഗ്രത വേണം: മന്ത്രി കെ കെ ശൈലജ

വെബ് ഡെസ്‌ക്‌Updated: Monday Jan 20, 2020

പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടിയുടെ സംസ്ഥാന ഉദ്ഘാടനം വിളപ്പിൽ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ മന്ത്രി കെ കെ ശൈലജ നിർവഹിക്കുന്നു

തിരുവനന്തപുരം

പോളിയോ എന്ന മാരക പകർച്ചവ്യാധിക്കെതിരെ നിതാന്ത ജാഗ്രത പുലർത്തണമെന്ന്‌ ആരോഗ്യ  മന്ത്രി കെ കെ ശൈലജ പറഞ്ഞു. പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വിളപ്പിൽ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. പോളിയോ പ്രതിരോധ പ്രവർത്തനം ഏറ്റവും പ്രധാനപ്പെട്ടതാണ്‌. അയൽ രാജ്യങ്ങളിൽ  ഇപ്പോഴും ധാരാളം പോളിയോ കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനാൽ നമ്മുടെ രാജ്യത്തേക്കുള്ള രോഗ സംക്രമണ സാധ്യത വളരെ കൂടുതലാണ്‌. ഈ സാഹചര്യത്തിൽ കൃത്യമായി പോളിയോ വാക്‌സിൻ നൽകി പ്രതിരോധം ശക്തമാക്കണമെന്നും മന്ത്രി പറഞ്ഞു.  ഐ ബി സതീഷ് എംഎൽഎ അധ്യക്ഷനായി. ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ ഖൊബ്രഗഡെ, ആരോഗ്യ അഡീഷണൽ ഡയറക്ടർമാരായ ഡോ. രാജു, ഡോ. സി മുരളീധരൻ പിള്ള, ജില്ലാ പഞ്ചായത്തംഗം എസ് ശോഭന കുമാരി, വിളപ്പിൽ  പഞ്ചായത്ത് പ്രസിഡന്റ് കെ അനിൽകുമാർ, വിളപ്പിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ ശകുന്തള കുമാരി, വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ, ബ്ലോക്ക് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ ഗിരിജ,  ബിജുദാസ്,  ഡോ. പ്രദീപ്, ഡോ. പി പി പ്രീത,  ഡോ. പ്രതാപചന്ദ്രൻ, ഡോ. ഐ റിയാസ്, ഡോ. എലിസബത്ത് ചീരൻ,  പി ഷീല എന്നിവർ സംസാരിച്ചു.ഞായറാഴ്‌ച നടന്ന ബൂത്തുതല ഇമ്യൂണൈസേഷനിൽ പൾസ്‌ പോളിയോ തുള്ളിമരുന്ന്‌ എടുക്കാൻ വിട്ടുപോയ കുട്ടികൾക്ക്‌ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വീടുകളിൽ എത്തി നൽകും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top