20 February Wednesday

കാട്ടാക്കടയിൽ രണ്ടിടത്ത് തീപിടിത്തം

വെബ് ഡെസ്‌ക്‌Updated: Sunday Jan 20, 2019

കാട്ടാക്കട 

കാട്ടാക്കടയിൽ രണ്ടിടത്ത‌് ശനിയാഴ്ച തീപിടിത്തം. കൊറ്റംപള്ളി ഗിരിജാഭവനിൽ മണിയന്റെ വീട്ടിൽ പാചകത്തിനിടെ തീ സിലിണ്ടറിലേക്ക‌് പടർന്നായിരുന്നു അപകടം. പാചകവാതകം ചോർന്നതാണ‌് അപകടത്തിന‌് കാരണം. രാവിലെ പത്തരയോടെയാണ് സംഭവം. മൈലോട്ടുമൂഴിയിൽ ഉദയകുമാരിയുടെ ഉടമസ്ഥതയിലുള്ള കോഴിഫാമിൽ കോഴിക്കുഞ്ഞുങ്ങൾക്ക‌് ചൂട് പകരുന്നതിനായി ഒരുക്കിയ സംവിധാനത്തിൽ തീ പിടിക്കുകയായിരുന്നു. അമ്പതോളം കോഴിക്കുഞ്ഞുങ്ങൾ ചത്തു. കൂടുതൽ സ്ഥലത്തേക്ക് വ്യാപിക്കുന്നതിനു മുമ്പ‌് തീ നിയന്ത്രണവിധേയമാക്കി. പകൽ പന്ത്രണ്ടരയോടെയാണ‌് തീപിടിത്തം.  കാട്ടാക്കട അഗ്നിശമനസേന സ്റ്റേഷൻ ഓഫീസർ പ്രിൻസിന്റെ  നേതൃത്വത്തിൽ  മോഹൻകുമാർ, പ്രശോഭ്, ഷംനാഥ്, രമേശ്, ശ്രീജിത്, സുനിൽകുമാർ, ജ്യോതിഷ്, ഷിബുകുമാർ, ജയകുമാർ, ശരത് എന്നിവരാണ‌് ഇരു സംഭവങ്ങളിലും അഗ്നി നിയന്ത്രണവിധേയമാക്കിയത്.

പ്രധാന വാർത്തകൾ
 Top