29 November Monday

മെരിറ്റോ നാഷണൽ പുരസ്കാരം സമ്മാനിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 19, 2021

നാഷണൽ കോളേജി​ന്റെ മെരിറ്റോ നാഷണൽ പുരസ്കാര വിതരണയോഗം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
കേരള സർവകലാശാലാ പരീക്ഷകളിലെ റാങ്ക് ജേതാക്കൾക്കും കായികപുരസ്കാര ജേതാക്കൾക്കും നാഷണൽ കോളേജി​ന്റെ മെരിറ്റോ നാഷണൽ 2021 പുരസ്കാരം മന്ത്രി വി ശിവൻകുട്ടി സമ്മാനിച്ചു. എ പി ജെ അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി വി സി ഡോ. എം എസ് രാജശ്രീ അധ്യക്ഷയായി. 
നാഷണൽ കോളേജിൽ നടന്ന ചടങ്ങിൽ കേരള യൂണിവേഴ്സിറ്റി സിൻഡിക്കറ്റം​ഗം ഡോ. എം വിജയൻപിള്ള മുഖ്യപ്രഭാഷണം നടത്തി. നാഷണൽ കോളേജിൽ ആരംഭിക്കുന്ന എസ്ആർസി കമ്യൂണിറ്റി കോളേജിനെ ഡോ. എൻ ബി സുരേഷ് കുമാർ പരിചയപ്പെടുത്തി.  പ്രിൻസിപ്പൽ ഡോ. എസ് എ ഷാജഹാൻ, ‌വി എസ് സുലോചനൻ, മുഹമ്മദ് ഇക്ബാൽ, ടി ജയകുമാർ, പ്രൊഫ. എൻ കെ സത്യപാലൻ, ഡോ. ഫാറൂഖ് സെയ്ദ്, എൻ ഷബീർ അഹമ്മദ്, ഡോ. എസ് ശ്രീലേഖ, ജസ്റ്റിൻ ഡാനിയേൽ തുടങ്ങിയവർ സംസാരിച്ചു. 
ജെ എസ് നിമ്മി, ജി കാവ്യ, എൻ റാഷിദ, യു അനന്തകൃഷ്ണൻ, ജെ എസ് ലാവണ്യ, എം ഗംഗ ഉണ്ണി, ബീഗം ഫാത്തിമ, പാർവതി രാജൻ, കെ വി അശ്വിൻ, എസ് എം അമൽ, ഷിജു പോൾ, നിധിൻ ചന്ദ്രൻ, മുഹമ്മദ് ഇഹ്സാൻ, അൻസാർ അഹമ്മദ്, വിജോ വിലാസ് എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top