21 November Thursday

യുഡിഎഫ്‌ സാമുദായിക സംഘടനകളുടെ വാലിൽ തൂങ്ങുന്നു: വി എസ്‌

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2019
തിരുവനന്തപുരം > ഉപതെരഞ്ഞെടുപ്പിൽ ജയിക്കാനായി വിവിധ സമുദായ സംഘടനകളുടെ വാലിൽ തൂങ്ങി ഉണ്ടയില്ലാവെടി പൊട്ടിക്കുകയാണ്‌ യുഡിഎഫ്‌ ചെയ്യുന്നതെന്ന്‌ വി എസ്‌ അച്യുതാനന്ദൻ പറഞ്ഞു. കേരളത്തിലെ വികസനം ചർച്ചചെയ്യാതെ സാമുദായികവും വർഗീയവുമായി ജനങ്ങളെ ഭിന്നിപ്പിക്കുന്ന ബിജെപിയോട്‌ ചേർന്ന്‌ അവരുടെ അജൻഡകൾക്കു വേണ്ടി സംസാരിക്കുകയാണ്‌ യുഡിഎഫ്‌. ഇത്‌ തിരിച്ചറിഞ്ഞ്‌ ഇടതുമതേതര ശക്തിയായ എൽഡിഎഫിന്റെ സ്ഥാനാർഥി വി കെ പ്രശാന്തിനെ വിജയിപ്പിക്കണമെന്ന്‌ വി എസ്‌ പറഞ്ഞു.
 
വട്ടിയൂർക്കാവ്‌ മണ്ഡലത്തിലെ കുറുവൻകോണത്ത്‌ നടന്ന എൽഡിഎഫ്‌  തെരഞ്ഞെടുപ്പ്‌    പൊതുയോഗം ഉദ്‌ഘാടനംചെയ്യുകയായിരുന്നു വി എസ്‌. കേരളം ഇന്ന്‌ വികസനക്കുതിപ്പിലാണ്‌. ഇത്‌ ചർച്ചചെയ്യാൻ യുഡിഎഫും ബിജെപിയും തയ്യാറാകുന്നില്ല. കേരളം  ശാന്തമാണ്‌. നിപായെയും പ്രളയത്തെയും നമ്മൾ അതിജീവിച്ചു. എന്നാൽ, കേരളത്തെ സഹായിക്കുന്നതിന്‌ പകരം അവ മുടക്കാനാണ്‌ യുഡിഎഫും ബിജെപിയും ശ്രമിച്ചത്‌. കേരളത്തിന്റെ വികസനത്തിന്‌ എൽഡിഎഫ്‌ വിജയം അനിവാര്യമാണെന്ന്‌ വി എസ്‌ പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top