13 November Wednesday
തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർണം

പരസ്യപ്രചാരണം ഇന്ന് വൈകിട്ട് ആറുവരെ

സ്വന്തം ലേഖകൻUpdated: Saturday Oct 19, 2019
വട്ടിയൂർക്കാവ് 
മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലെത്തിയതായി  കലക്ടർ കെ ഗോപാലകൃഷ്ണൻ അറിയിച്ചു. കലക്ടറേറ്റിൽ തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. 
168 ബൂത്തുകളിലേക്കുമുള്ള പോളിങ് ഉദ്യോഗസ്ഥരുടെ പരിശീലനം പൂർത്തിയായി. ഇലക്ട്രോണിക് വോട്ടിങ്‌ മെഷീനുകൾ കമീഷനിങ്‌ പൂർത്തിയാക്കി സ്‌ട്രോംങ്‌ റൂമിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഞായറാഴ്‌ച മെഷീനുകൾ പട്ടം സെന്റ്‌മേരീസിൽ നിന്ന് പോളിങ്‌ ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്യും. വോട്ടിങ്‌, വോട്ടെണ്ണൽ ദിവസങ്ങളിലുള്ള സുരക്ഷാ സംവിധാനങ്ങളും വിലയിരുത്തി.
മണ്ഡലത്തിൽ 48 സെൻസിറ്റീവ് ബൂത്തുകളുള്ളതിൽ 37 എണ്ണത്തിൽ വെബ് കാസ്റ്റിങ്‌ ഏർപ്പെടുത്തും. 11 എണ്ണത്തിൽ മൈക്രോ ഒബ്‌സർവർമാരെ നിയോഗിച്ചിട്ടുണ്ട്. ശനിയാഴ്‌ച വൈകിട്ട് ആറ് മുതൽ തെരഞ്ഞെടുപ്പ് നടക്കുന്ന 21ന് വൈകിട്ട് ആറു വരെ പൊതു സ്ഥലത്തെ പ്രചാരണ പരിപാടികൾ അനുവദിക്കില്ല. 
പോളിങ്‌ സ്റ്റേഷന് നൂറ് മീറ്റർ പരിധിക്കുള്ളിൽ വോട്ട് ചോദിക്കുന്നതും നിയമവിരുദ്ധമാണ്. പൂർണമായും ഹരിതചട്ടം പാലിച്ചു കൊണ്ടാകും തെരഞ്ഞെടുപ്പ് നടത്തുക. തെരഞ്ഞെടുപ്പ് ദിവസം ജില്ലയിൽ കനത്തമഴയുണ്ടാകാൻ സാധ്യതയുള്ളതിനാൽ ആവശ്യമായ മുന്നൊരുക്കങ്ങൾ സ്വീകരിക്കാനും കലക്ടർ നിർദേശിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top