12 November Tuesday

ജനം ആഗ്രഹിക്കുന്നത്‌ പ്രശാന്തിന്റെ വിജയം: കോടിയേരി

സ്വന്തം ലേഖകൻUpdated: Saturday Oct 19, 2019
തിരുവനന്തപുരം 
വട്ടിയൂർക്കാവിൽ വി കെ പ്രശാന്ത്‌ നേടുന്ന വിജയം തലസ്ഥാന നഗരത്തിന്റെയും ജനങ്ങളുടെയും വിജയമായിരിക്കുമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഇടതുപക്ഷത്തോട്‌ യോജിപ്പില്ലാത്തവർ പോലും പ്രശാന്തിന്റെ വിജയം ആഗ്രഹിക്കുന്നു. യുഡിഎഫിലും കോൺഗ്രസിലും അസംതൃപ്‌തിയുള്ളവരും ഇത്തവണ പ്രശാന്തിന്‌ വോട്ടുചെയ്യുമെന്നും കോടിയേരി പറഞ്ഞു. എൽഡിഎഫ്‌ മേഖലാറാലികളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
പ്രതിപക്ഷം വാക്കൗട്ട്‌ നടത്തുമ്പോൾ കൂടെ ഇറങ്ങിപ്പോകാൻ ഒരു എംഎൽഎയല്ല വട്ടിയൂർക്കാവിന്‌ വേണ്ടത്‌. സർക്കാരിനൊപ്പംനിന്ന്‌ വികസനപദ്ധതികൾ ആത്മാർഥതയോടെ നടപ്പാക്കുന്നയാളെയാണ്‌. പ്രശാന്തിന്‌ അതിനുള്ള കഴിവുണ്ട്‌. രാഷ്‌ട്രീയത്തിന്‌ അതീതമായി അദ്ദേഹം സ്വീകാര്യനായത്‌ അതുകൊണ്ടാണ്‌–- കോടിയേരി പറഞ്ഞു.
പ്രധാന വാർത്തകൾ
 Top