23 November Saturday

15 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2019
കഴക്കൂട്ടം 
ടെക്നോപാർക്ക് കഴക്കൂട്ടം പ്രദേശത്ത് ചെറുകിട കച്ചവടക്കാർക്ക് വിൽക്കാനായി എത്തിച്ച 15 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. മലയിൻകീഴ് തച്ചോട്ടുകാവ് സ്വദേശി ജിനോ (22) ആണ് വാഹന പരിശോധനക്കിടെ കഴക്കൂട്ടം എക്സൈസിന്റെ പിടിയിലായത്. ഇയാളെ  കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു. ഇൻഫോസിസിന് സമീപത്തുനിന്നാണ്‌ ബൈക്കിലെത്തിയ ജിനോയെ പിടികൂടിയത്‌.15 കിലോ കഞ്ചാവിന്‌ വിപണിയിൽ അഞ്ചുലക്ഷത്തോളം രൂപ വിലവരും. 
ആന്ധ്രയിൽ നിന്ന് കഞ്ചാവ് നേരിട്ട് വാങ്ങിയാണ് ഇയാൾ എത്തിച്ചിരുന്നത്. കാട്ടാക്കട, അമരവിള എക്സൈസ് റെയ്ഞ്ചുകളിൽ മൂന്നു കഞ്ചാവ് കേസുകളിൽ പ്രതിയായ ജിനോ ജാമ്യത്തിൽ ഇറങ്ങിയതാണ്‌. എക്സൈസ് ഇൻസ്പെക്ടർ പ്രദീപ് റാവുവിന്റെ നേതൃത്വത്തിൽ അഡീഷണൽ എക്സൈസ് ഇൻസ്പെക്ടർ മുകേഷ് കുമാർ, പ്രിവന്റീവ് ഓഫീസർമാരായ കെ ആർ രാജേഷ്, ഹരികുമാർ, രാകേഷ്, തോമസ് സേവിയർ തോമസ്, ജസിം, വിപിൻ, സുബിൻ, ഷംനാദ്, രാജേഷ്, സുരേഷ് ബാബു, സുനിൽ കുമാർ എന്നിവരാണ് ജിനോയെ പിടികൂടിയത്.
പ്രധാന വാർത്തകൾ
 Top