20 November Wednesday
മാരായമുട്ടം ബാങ്ക്‌ തിരിമറി

കോൺഗ്രസ്‌ അംഗങ്ങൾ 33 കോടി തിരിച്ചടയ്‌ക്കണം

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2019
 
നെയ്യാറ്റിൻകര 
അഴിമതിയെ തുടർന്ന് മാരായമുട്ടം സർവീസ് സഹകരണ ബാങ്ക് കോൺഗ്രസ്‌ ഭരണസമിതിയെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന്‌ അയോ​ഗ്യരാക്കിയ എആർ നടപടിയെ ചോദ്യംചെയ്ത് ഫയൽ ചെയ്ത കേസ് തള്ളി. 33 കോടിയുടെ തിരിമറി ഭരണസമിതിയം​ഗങ്ങളിൽനിന്ന് ഈടാക്കാനും ഹൈക്കോടതി ഉത്തരവിട്ടു. സഹകരണ നിയമം 68 (2) പ്രകാരമാണ് ഭരണസമിതിയുടെ അഴിമതിയിന്മേൽ നടപടിയെടുത്തത്.
ഇതിന്മേൽ നൂറോളം കേസാണ്‌ സഹകരണ വകുപ്പിനെതിരെ പ്രസിഡന്റ്‌ എം എസ് അനിൽ ഹൈക്കോടതിയിൽ ഫയൽ ചെയ്തിരുന്നത്. 33 കോ
ടി രൂപ ഭരണസമിതിയം​ഗങ്ങൾ തിരിച്ചടയ്ക്കാനും ഉത്തരവിട്ടു. തുക മുഴുവൻ അടച്ചുതീർത്താലും ആറു വർഷം കഴിഞ്ഞേ ഇവർക്ക്‌ തെരഞ്ഞടുപ്പിൽ മൽസരിക്കാനാകൂ. പണം തിരികെ അടച്ചില്ലെങ്കിൽ അതിനുമാകില്ല. കഴിഞ്ഞമാസമായിരുന്നു തെരഞ്ഞെടുപ്പ് നടത്താനിരുന്നത്.
പ്രധാന വാർത്തകൾ
 Top