20 November Wednesday

വെഞ്ഞാറമൂട്ടിൽ ഫയർഫോഴ്സ്‌ കെട്ടിടത്തിന്‌ 2.60 കോടി

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2019
വെഞ്ഞാറമൂട്
വെഞ്ഞാറമൂട്ടിൽ  അഗ്‌നിരക്ഷാനിലയത്തിന്‌ പുതിയ കെട്ടിടം നിർമാണത്തിന് 2.60 കോടി രൂപയുടെ  ഭരണാനുമതി ലഭിച്ചതായി ഡി കെ മുരളി എംഎൽഎ അറിയിച്ചു. നിലവിൽ കീഴായിക്കോണം ജങ്‌ഷനിൽ വാടക കെട്ടിടത്തിലാണ്  നിലയം പ്രവർത്തിക്കുന്നത്. 
കീഴായിക്കോണം ജങ്‌ഷന്‌ സമീപം എറിപാറയിൽ  50 സെന്റ്‌ സ്ഥലം ഫയർഫോഴ്സിന് റവന്യൂ വകുപ്പ് കൈമാറിയിരുന്നു. നോർത്ത് പറവൂർ ഫയർ സ്‌റ്റേഷൻ മാതൃകയിലാണ് കെട്ടിടം നിർമിക്കുന്നത്. മൂന്നു നിലയുള്ള കെട്ടിടത്തിൽ ഒന്നാംനിലയിൽ ആധുനിക നിലയിലുള്ള  ആറ്‌ വാഹനം  ഇടാവുന്ന ഗ്യാരേജ്, വാച്ച് റൂം, ഓഫീസ്, സ്റ്റോർ റൂം എന്നിവയാണ് ക്രമീകരിച്ചിരിക്കുന്നത്. രണ്ടാം നിലയിൽ റസ്റ്റ് റൂം, പരിശീലനമുറി എന്നിവയും മൂന്നാം നിലയിൽ റിക്രിയേഷൻ സൗകര്യവും ഏർപ്പെടുത്തും.
സാങ്കേതികാനുമതി ലഭിച്ചശേഷം ടെൻഡർ നടപടികൾ സ്വീകരിച്ച്‌ പരമാവധി വേഗത്തിൽ കെട്ടിടം പണി പൂർത്തിയാക്കുമെന്ന് ഡി കെ മുരളി എംഎൽഎ അറിയിച്ചു.
പ്രധാന വാർത്തകൾ
 Top