07 October Monday

ബാലസംഘം ജില്ലാ സമ്മേളനം: ലോഗോ പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2024

ബാലസംഘം ജില്ലാ സമ്മേളന ലോഗോ ചലച്ചിത്ര അക്കാദമി ചെയർമാൻ ഇൻ ചാർജ് പ്രേംകുമാർ പ്രകാശിപ്പിക്കുന്നു

വഞ്ചിയൂർ 
ഒക്ടോബർ 12നും 13നും പരുത്തിപ്പാറ പെൻഷൻ ഭവനില്‍ നടക്കുന്ന ബാലസംഘം ജില്ലാ സമ്മേളനത്തിന്റെ ലോഗോ പ്രകാശിപ്പിച്ചു. പേട്ട കെ പങ്കജാക്ഷൻ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ ഇൻ ചാർജ് പ്രേംകുമാർ ബാലസംഘം ജില്ലാ സെക്രട്ടറി സന്ദീപിന് സമ്മേളന ലോഗോ നൽകി നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് ഭാഗ്യമുരളി അധ്യക്ഷയായി. സിപിഐ എം വഞ്ചിയൂർ ഏരിയ സെക്രട്ടറി സി ലെനിൻ, ബാലസംഘം ജില്ലാ കൺവീനർ ടി ഗോപകുമാർ, ജോയിന്റ് കൺവീനർ കിരൺ ദേവ്, കോ–-ഓര്‍ഡിനേറ്റർ അശ്വതി, പ്രേമൻ തോപ്പിൽ, പി കൃഷ്ണൻ എന്നിവര്‍ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top