21 October Thursday

വയോധികയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്നയാൾ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021
പാലോട്
വയോധികയെ അക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്നയാൾ അറസ്റ്റിൽ. പുലിയൂർ പച്ചക്കാട് തടത്തരികത്ത് വീട്ടിൽ ഉദയകുമാർ (അർജുനൻ, 49)ആണ് അറസ്റ്റിലായത്. കഴിഞ്ഞ 27നാണ്‌ സംഭവം. പുലിയൂർ പച്ചക്കാട് സ്വദേശി രാധ (72) യെയാണ് ആക്രമിച്ചത്. ഒറ്റയ്‌ക്ക് താമസിച്ചിരുന്ന രാധയുടെ വീടിന്റ പിൻവാതിൽ തള്ളിത്തുറന്നാണ് പ്രതി അകത്തുകയറിയത്. ഉറങ്ങിക്കിടക്കുകയായിരുന്ന ഇവരെ മുഖത്ത് അമർത്തി ബോധം കെടുത്തിയശേഷം അണിഞ്ഞിരുന്ന ആഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു.
പാലോട് പൊലീസാണ് പ്രതിയെ പിടികൂടിയത്. കടബാധ്യതകൾ തീർക്കാനാണ് മോഷ്ടിച്ചതെന്നാണ് പ്രതിയുടെ മൊഴി. മോഷ്ടിച്ച സ്വർണം നെടുമങ്ങാടുള്ള ധനകാര്യ സ്ഥാപനത്തിലും ബാക്കിയുള്ളത് ഒരു സ്വർണക്കടയിലും വിൽപ്പന നടത്തിയതായി പ്രതി സമ്മതിച്ചു. നെടുമങ്ങാട് എഎസ്‌പി രാജ്പ്രസാദ്, മുൻ ഡിവൈഎസ്‌പി അനിൽകുമാർ എന്നിവരുടെ മേൽനോട്ടത്തിൽ പാലോട് ഇൻസ്പെക്ടർ സി കെ മനോജ്, എസ്ഐ നിസ്സാറുദീൻ, ജിഎസ്ഐമാരായ റഹിം, വിനോദ്, ഉദയൻ, സിപിഒമാരായ ഗീത, സുജുകുമാർ, ഉമേഷ്‌, രാജേഷ്, റിയാസ്, വിനീത്, രതീഷ്, നെടുമങ്ങാട് ഡാൻസഫ് ടീമംഗങ്ങളായ ജിഎസ്ഐ ഷിബുകുമാർ, എഎസ്ഐ സജുകുമാർ, സുനിലാൽ, ഫിംഗർ പ്രിന്റ് എക്സ്പർട്ട് ചിത്രാദേവി, സയന്റിഫിക് അസിസ്റ്റന്റ് ദർശന എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top