21 October Wednesday

മുരളീധരൻ രാജിവയ്ക്കണം: ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020
തിരുവനന്തപുരം
സ്വർണക്കടത്ത് കേസ് അട്ടിമറിക്കുന്ന കേന്ദ്രസഹമന്ത്രി വി മുരളീധര​ന്റെ  രാജിയാവശ്യപ്പെട്ട് സംസ്ഥാനമാകെ യുവാക്കളുടെ പ്രതിഷേധം. ജില്ലാകേന്ദ്രങ്ങളിലെ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ ഡിവൈഎഫ്‌ഐ ധർണ സംഘടിപ്പിച്ചു. തിരുവനന്തപുരം ജനറൽ പോസ്റ്റ് ഓഫീസിനു മുന്നിൽ അഖിലേന്ത്യാ പ്രസിഡന്റ്‌ പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ‌
കേസിൽ തുടക്കം മുതൽതന്നെ നയതന്ത്രബാഗേജ്‌ അല്ലെന്ന്‌‌ വി മുരളീധരനും ബിജെപിയും ബിജെപിയെ പിന്തുണയ്‌ക്കുന്ന മാധ്യമങ്ങളും സ്ഥാപിക്കാൻ ശ്രമിക്കുന്നുവെന്ന്‌ മുഹമ്മദ് റിയാസ് പറഞ്ഞു.  ജില്ലാ പ്രസിഡന്റ്‌ വി വിനീത് അധ്യക്ഷനായി. സെക്രട്ടറി കെ പി പ്രമോഷ്, സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി വി കെ സനോജ്, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം വി ശിവൻകുട്ടി, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ എസ് കവിത, ഷിജുഖാൻ, ജില്ലാ ട്രഷറർ വി അനൂപ് തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top