21 October Wednesday

ആർഎസ്എസ് ആക്രമണം: പൗഡിക്കോണത്ത് പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020

പ്രതിഷേധയോഗം സിപിഐ എം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്‌ഘാടനംചെയ്യുന്നു

കഴക്കൂട്ടം
പൗഡിക്കോണം വിഷ്ണു നഗറിൽ ആർഎസ്എസ് ബിജെപി സംഘം  സിപിഐ എം പ്രവർത്തകന്റെ വീട് ആക്രമിച്ചതിൽ പ്രതിഷേധിച്ച് യോഗം നടന്നു. ജില്ലാ സെകട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനംചെയ്തു.
പൗഡിക്കോണം വിഷ്ണു നഗർ പ്രദേശങ്ങളിൽ ആർഎസ്എസുകാർ  മറ്റ്‌ പാർടിക്കാരെ ഭീഷണിപ്പെടുത്തി പ്രവർത്തനം തടസ്സപ്പെടുത്തുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം വി ജയപ്രകാശ്, ഏരിയകമ്മിറ്റി അംഗങ്ങളായ മേടയിൽ വിക്രമൻ, എസ് പ്രശാന്ത്, സ്റ്റാൻലി ഡിക്രൂസ്, എസ് സനൽ, കൗൺസിലർ സി സുധർശനൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ശ്രീകാര്യം അനിൽ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി കരിയം മോഹനൻ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top