11 May Tuesday
ഒരു കോടിയുടെ വായ്പ തട്ടിപ്പ്‌:

വായ്‌പാ തട്ടിപ്പ്‌; ഡിസിസി ജനറല്‍ സെക്രട്ടറി ‘ഒളിവിൽ’

സ്വന്തം ലേഖകൻUpdated: Monday Aug 19, 2019
കിളിമാനൂർ > പഴയകുന്നുമ്മേൽ സർവീസ് സഹകരണ ബാങ്കിലെ ഒരു കോടി രൂപയുടെ വായ്പാ തട്ടിപ്പിൽ പ്രതിയായ ജില്ലാ കോൺ​ഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയെ രണ്ടു വർഷമായിട്ടും പൊലീസ് പിടികൂടിയില്ലെന്ന്‌ ആക്ഷേപം. കിളിമാനൂർ പൊലീസ്‌ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും ആരോപമുണ്ട്‌.  പഴയകുന്നുമ്മേൽ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗംകൂടിയായ നെല്ലിക്കാട്ടിൽ വീട്ടിൽ പി സൊണാൾജി (50)നെയാണ് 15–-ാം പ്രതിയാക്കി ആറ്റിങ്ങൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട്‌ കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. 2017 ജൂലൈയിലായിരുന്നു ഇത്‌.
 
കിളിമാനൂരിലെ കോൺ​ഗ്രസ്‌ പരിപാടികളിൽ സജീവസാന്നിധ്യമാണ് സൊണാൽജ്. കിളിമാനൂർ പൊലീസ് സ്റ്റേഷനു മുമ്പിൽ ഇദ്ദേഹത്തിന്‌ ബിസിനസുണ്ട്‌. എന്നിട്ടും ഒളിവിലെന്നു കാണിച്ചാണ്‌ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. 
 
2012ലാണ് ബാങ്കിൽനിന്ന്‌ 10 പേർ ചേർന്ന് വസ്തു ഈടുവച്ച് വായ്പ എടുത്തത്. ബാലരാമപുരം വിളവൂർക്കലിലെ വസ്തുവാണ് ഈടുവച്ചത്. ഈ വസ്തു മറ്റൊരാളുടേതായിരുന്നു. വായ്പ എടുക്കുന്നതിനായി ഇവരിൽ ചിലർക്ക് ബാങ്കിൽ അംഗത്വം ലഭിക്കുന്നതിനായി സൊണാൾജാണ് പഴയകുന്നുമ്മേൽ പഞ്ചായത്ത് നിവാസികളെന്നനിലയിൽ ബാങ്കിന് പരിചയപ്പെടുത്തിയത്. എന്നാൽ, ഇവർ പ്രദേശവാസികളല്ലെന്ന്‌ അന്വേഷണത്തിൽ കണ്ടെത്തി. വായ്പ എടുത്തവർ ഒരു രൂപ പോലും തിരിച്ചടച്ചില്ലെന്നാണ്‌ ആക്ഷേപം.  ബാങ്ക് സെക്രട്ടറി നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്‌. സൊണാൾജിനൊപ്പം   ചില  ഉദ്യോഗസ്ഥരും കേസിൽ പ്രതികളാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top