18 September Wednesday
സെക്രട്ടറിയറ്റ്‌ മാർച്ച്‌ സെപ്‌തംബർ 4ന്‌

മിനിമം വേതനവും ആനുകൂല്യങ്ങളും നടപ്പാക്കണം

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2019

കേരള സെക്യൂരിറ്റി ആൻഡ്‌ ഹൗസ്‌ കീപ്പിങ്‌ സ്‌റ്റാഫ്‌ അസോസിയേഷൻ ജില്ലാ സമ്മേളനം സിഐടിയു ജില്ലാ പ്രസിഡന്റ്‌ സി ജയൻബാബു ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
കേന്ദ്ര–- സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച മിനിമം വേതനവും ആനുകൂല്യങ്ങളും പൂർണമായി നടപ്പാക്കണമെന്ന്‌ കേരള സെക്യൂരിറ്റി ആൻഡ്‌ ഹൗസ്‌ കീപ്പിങ്‌ സ്‌റ്റാഫ്‌ അസോസിയേഷൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
 സെപ്‌തംബർ 4ന്‌ അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്ന സെക്രട്ടറിയറ്റ്‌ മാർച്ച്‌ വിജയിപ്പിക്കാനും സമ്മേളനം തീരുമാനിച്ചു. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ പിൻവലിക്കുക, കേരളത്തിലെ പ്രളയബാധിതരെ സഹായിക്കാൻ കേന്ദ്രം തയ്യാറാവുക, ട്രാവൻകൂർ ടൈറ്റാനിയം, ടെക്‌നോപാർക്ക്‌ എന്നിവിടങ്ങളിൽനിന്ന്‌ പരിച്ചുവിട്ടവരെ തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങളടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. 
തിരുവനന്തപുരം കെഎസ്‌ആർടിഇഎ ഹാളിൽ ചേർന്ന സമ്മേളനം സിഐടിയു ജില്ലാ പ്രസിഡന്റ്‌ സി ജയൻബാബു ഉദ്‌ഘാടനം ചെയ്‌തു. മടവൂർ അനിൽ അധ്യക്ഷനായി. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ എഫ്‌ ഡേവിസ്‌, ആർ വി ഇക്‌ബാൽ,  വി ജയപ്രകാശ്‌, സി സുരേന്ദ്രൻ, എസ്‌ സുകുമാർ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: മടവൂർ അനിൽ (പ്രസിഡന്റ്‌), വി ജയപ്രകാശ്‌, വൈ കെ ഷാജി, എസ്‌ എസ്‌ ബിജു, ലതകുമാരി (വൈസ്‌ പ്രസിഡന്റുമാർ), എസ്‌ സുകുമാർ (ജനറൽ സെക്രട്ടറി), ഷാജി മാറ്റപ്പള്ളി, അശ്വനികുമാർ, ഊരൂട്ടമ്പലം ചന്ദ്രൻ, സി മഞ്‌ജു (സെക്രട്ടറിമാർ), വൃന്ദാറാണി (ട്രഷറർ) .
പ്രധാന വാർത്തകൾ
 Top