17 September Tuesday

ആറ്റിങ്ങലിൽ വീടുകയറി ആക്രമണം: 5 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2019
ആറ്റിങ്ങൽ
വീടുകയറി വീട്ടുകാരെ ഉപദ്രവിക്കുകയും സാധന സാമഗ്രികൾ നശിപ്പിക്കുകയും ചെയ്‌ത സംഭവത്തിൽ  അഞ്ചുപേർ അറസ്‌റ്റിൽ. കിഴുവിലം ചെറുവള്ളിമുക്ക് പറയത്തുകോണം വിജയാ വിഹാറിൽ അജിത് (25), പാങ്ങപ്പാറ ചാവടിമുക്ക് പുതുവൽ ജങ്‌ഷൻ മേക്കോണത്ത് വീട്ടിൽ ശ്രീകുമാർ( 46), ആറ്റിങ്ങൽ പച്ചംകുളം കമലാ രംഗത്തിൽ  മഞ്ജേഷ്(35), ആറ്റിങ്ങൽ  തോട്ടവാരം തമ്പുരാൻ വിളാകത്ത് വീട്ടിൽ അനിൽകുമാർ(40), ആറ്റിങ്ങൽ ബിഎച്ച്എസ്എസിനു സമീപം മണിബെൻ വീട്ടിൽ ജോഷി( 46) എന്നിവരെയാണ്‌ ആറ്റിങ്ങൽ പൊലീസ്‌ പിടികൂടിയത്‌. അക്രമം നടക്കുമ്പോൾ സമീപത്ത് പട്രോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ആറ്റിങ്ങൽ എസ് ഐ ശ്യാം വിവരമറിഞ്ഞ് എത്തി. 
പ്രതികളെ ഓടിച്ച് പിടിക്കുകയായിരുന്നു. പ്രതികളുടെ ബലപ്രയോഗത്തിൽ എസ്ഐയ്‌ക്ക് തോളെല്ലിന് പൊട്ടലേറ്റു. ഇദ്ദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.  
  ഇടയ്ക്കോട് പൂവണത്തുമൂട് ചാവടിമുക്ക് നിധിയിൽ വാടകയ്ക്ക് താമസിക്കുന്ന ജുനൈദിന്റെ വീട്ടിലാണ് സംഘം ആക്രമണം നടത്തിയത്. ജുനൈദ് വിലയ്ക്കു വാങ്ങിയ ബുള്ളറ്റിന്റെ എൻഒസി നൽകാത്തത് ചോദ്യം ചെയ്തതിൽ പ്രകോപിതരായാണ് സംഘമായെത്തി ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ആറ്റിങ്ങൽ ഡിവൈഎസ്‌പി വിദ്യാധരന്റെ നിർദേശപ്രകാരം എസ്ഐ ശ്യാം, എഎസ്ഐ റെജി, സിപിഒമാരായ ദിനേശ്, ബാലു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top