22 August Thursday

ജോലി വാഗ‌്ദാനം ചെയ‌്ത‌് പീഡനം: യുവാവ‌് അറസ‌്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019
തിരുവനന്തരം 
ജോലി വാഗ‌്ദാനം നൽകി പ്രലോഭിപ്പിച്ചശേഷം യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് കടന്നുകളഞ്ഞ യുവാവിനെ സിറ്റി ഷാഡോ പൊലീസ് പിടികൂടി. ശ്രീകാര്യം കരുമ്പുക്കോണം സ്വദേശി ശരത് ലാൽ (30)നെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.
 
എറണാകുളത്തുള്ള സ്ഥാപനത്തിൽ ജോലിയുണ്ടായിരുന്ന യുവതിയെ പരിചയപ്പെട്ട ശരത് ലാൽ തിരുവനന്തപുരത്ത് കൂടുതൽ ശമ്പളമുള്ള ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് പീഡിപ്പിച്ചത്. പരാതിപ്പെടാൻ ഒരുങ്ങിയ യുവതിയെയും കുടുംബാംഗങ്ങളെയും കൊന്നുകളയുമെന്നും, യുവതിയുടെ നഗ്നചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്നാണ് ഇവർ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തുടർന്ന‌് ഒളിവിൽ പോയ ഇയാളെ ഷാഡോ പൊലീസ് നടത്തിയ അന്വേഷണത്തിൽ കാട്ടാക്കടയിൽ നിന്നും പിടികൂടുകയായിരുന്നു.
 
സ്പെഷ്യൽ ബ്രാഞ്ച് ഏ സി  പ്രമോദ് കുമാർ, കൺട്രോൾ റൂം ഏ സി ശിവസുതൻ പിള്ള, മ്യൂസിയം എസ്എച്ച്ഓ സുനിൽ, എസ്ഐ ഹരിലാൽ, ഷാഡോ എഎസ്ഐമാരായ യശോധരൻ, അരുൺകുമാർ ഷാഡോ ടീമാംഗങ്ങൾ എന്നിവർ അറസ്റ്റിന‌് നേതൃത്വം നൽകി.
പ്രധാന വാർത്തകൾ
 Top