25 August Sunday
ഡിവൈഎഫ്ഐ പ്രതിഷേധിച്ചു

വക്കത്ത് യൂത്ത് കോൺഗ്രസ് സമരനാടകം അപഹാസ്യമായി

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019

ആറ്റിങ്ങൽ

വക്കത്ത് ടെൻഡർ നടപടി പൂർത്തിയാക്കി ടാറിങ‌് ആരംഭിക്കാനിരുന്ന റോഡിന്റെ പേരിൽ യൂത്ത്  കോൺഗ്രസ്  നടത്തിയ സമരനാടകവും റോഡുപരോധവും അപഹാസ്യമായി. വക്കം കൊച്ചുപളളി - ഗുരുമന്ദിരം റോഡ് ഏറെ നാളായി പൊട്ടിപ്പൊളിഞ്ഞ നിലയിലായിരുന്നു.  റോഡ് നവീകരണത്തിനായി ടെൻഡർ നടപടി സ്വീകരിച്ച് ടാറിങ‌് പ്രവൃത്തി ആരംഭിക്കാനിരിക്കെയാണ്  യൂത്ത് കോൺഗ്രസുകാർ സമര നാടകവുമായി വാഴനട്ട് പ്രതിഷേധിക്കാനെത്തിയത്. പൊട്ടിപ്പൊളിഞ്ഞ നിലയിലായിരുന്ന റോഡ് ഡിവൈഎഫ്ഐ പ്രവർത്തകർ കുറച്ച് ദിവസം മുമ്പ‌്  വൃത്തിയാക്കിയിരുന്നു. നാളിത് വരെ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ ഒരു ഇടപെടലും നടത്താതെ റോഡ് പണി ആരംഭിക്കുമെന്ന് മനസിലാക്കി യൂത്ത് കോൺഗ്രസ് സമര നാടകവുമായി വാഴനട്ട് പ്രതിഷേധിക്കാൻ  എത്തിയതോടെ നാട്ടുകാരും ഡിവൈഎഫ്ഐ പ്രവർത്തകരും പ്രതിഷേധിച്ചു.  തുടർന്ന്  നാടകം പൊളിഞ്ഞ ജാള്യതയിൽ യൂത്ത് കോൺഗ്രസുകാർ വർക്കല - പണയിൽ കടവ് - വക്കം റോഡുപരോധിച്ചു. 
 
ടെൻഡർ പൂർത്തിയാക്കി ടാറിങ‌് ആരംഭിക്കാനിരുന്ന റോഡിന്റെ പേരിൽ നാട്ടുകാരുടെ യാത്രാ സ്വാതന്ത്ര്യം തടഞ്ഞ് യൂത്ത് കോൺഗ്രസ് നടത്തിയ സമരാഭാസത്തിൽ നാട്ടിൽ ശക്തമായ പ്രതിഷേധമുയർന്നു. 
പ്രധാന വാർത്തകൾ
 Top