28 January Tuesday

സുരക്ഷയുടെ ‘സ്‌കെയിൽ അപ് സുരക്ഷ’ വരുന്നു

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019
ചിറയിൻകീഴ്
സമഗ്ര മാനസികാരോഗ്യ പരിപാടിയായ ‘സുരക്ഷ’യുടെ  ഉന്നതതല യോഗം ചേർന്നു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തും തിരുവനന്തപുരം  മെഡിക്കൽ കോളേജ് മാനസികാരോഗ്യ വിഭാഗവും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ‌്  സുരക്ഷ. എൽ‌എസ്‌ജിഡിയുടെ കീഴിൽ സ്‌കെയിൽ അപ് സുരക്ഷ എന്നനിലയിൽ ഒരു പുതിയ സംരംഭം ആരംഭിക്കാൻ യോഗത്തിൽ തീരുമാനമായി. 
 
സുരക്ഷയുടെ അഡ്മിനിസ്ട്രേറ്റീവ് ഭാഗവും സാങ്കേതിക ഭാഗവും രൂപകൽപ്പന ചെയ്യുന്നതിനും പുതിയ ഇനിഷ്യേറ്റീവ് സ്കീമിനായി മുന്നോട്ടുപോകുന്നതിന് ബജറ്റ് തയ്യാറാക്കുന്നതിനും  വിഷയസമിതി രൂപീകരിക്കാൻ തീരുമാനമായി. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top