25 July Sunday

കോവിഡ്: 1550 രോഗികൾ കൂടി

വെബ് ഡെസ്‌ക്‌Updated: Saturday Jun 19, 2021
തിരുവനന്തപുരം
ജില്ലയിൽ വെള്ളിയാഴ്ച 1,550 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,581 പേർ രോഗമുക്തരായി. 10 ശതമാനമാണ്‌ രോഗസ്ഥിരീകരണ നിരക്ക്. 
ആകെ 12,670 പേർ ചികിത്സയിലുണ്ട്. 94.8 ശതമാനമാണ്‌ ആകെ രോഗമുക്തി നിരക്ക്‌. 
പുതിയ രോഗികളിൽ 1,387 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ 10 പേർ ആരോഗ്യ പ്രവർത്തകരാണ്. പുതുതായി 2,817 പേർ നിരീക്ഷണത്തിലായി. 
നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 47,650 ആണ്‌. 2489 പേരാണ്‌ ജില്ലയിൽ മാത്രം ഇതുവരെ കോവിഡ്‌ ബാധിച്ച്‌ മരിച്ചത്.
നഗരത്തിലെ തിരക്ക്‌ കുറയ്ക്കണം: മുഖ്യമന്ത്രി
 
തിരുവനന്തപുരം ജില്ലയിൽ  ഒരാഴ്ചയായി രോഗസ്ഥിരീകരണ നിരക്കിൽ ഗണ്യമായ കുറവ് കാണുന്നുണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. 
എന്നാൽ നഗരത്തിലെ തിരക്ക് കുറയ്‌ക്കേണ്ടത്‌ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിൽ ഡി കാറ്റഗറിയിൽ വരുന്ന എട്ട്‌ തദ്ദേശ സ്ഥാപനത്തിലാണ്‌ ട്രിപ്പിൾ ലോക്ഡൗണിന് സമാനമായ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. സി കാറ്റഗറിയിൽ 38 തദ്ദേശ സ്ഥാപനവും ബി കാറ്റഗറിയിൽ തിരുവനന്തപുരം കോർപറേഷൻ അടക്കം 31 തദ്ദേശ സ്ഥാപനവും എ കാറ്റഗറിയിൽ മൂന്ന്‌ തദ്ദേശ സ്ഥാപനവുമാണുള്ളത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top