02 August Monday

മേയറുടെ മറുപടി വൈറൽ; ലൈക്കടിച്ച്‌ നാട്‌

സ്വന്തം ലേഖകൻUpdated: Saturday Jun 19, 2021
തിരുവനന്തപുരം 
ബിജെപി കൗൺസിലർമാരും അണികളും നടത്തുന്ന വ്യക്തിഹത്യക്കെതിരെ മേയർ ആര്യ രാജേന്ദ്രൻ നടത്തിയ പ്രതികരണം വൈറൽ. മൂർച്ചയുള്ള കൃത്യതയാർന്ന മറുപടിക്ക്‌ നാട്‌ ലൈക്കടിച്ചു. സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിച്ച മറുപടിദൃശ്യങ്ങൾക്ക്‌ കീഴെ അഭിനന്ദനങ്ങളും ഐക്യദാർഢ്യവും കമന്റുകളായി. ദൃശ്യങ്ങൾ വാട്‌സാപ്‌ സ്‌റ്റാറ്റസായും മാറി.
വ്യാഴാഴ്‌ച ചേർന്ന സ്‌പെഷ്യൽ കൗൺസിൽ യോഗത്തിലാണ്‌ ആസൂത്രിതമായ അധിക്ഷേപങ്ങൾക്ക്‌ എതിരെ മേയർ പ്രതികരിച്ചത്‌. കൗൺസിൽ യോഗത്തിലും ബിജെപി കൗൺസിലർമാർ അവഹേളിക്കാൻ ശ്രമിച്ചപ്പോഴായിരുന്നു ഡയലോഗ്‌. ‘ഈ പ്രായത്തിൽ മേയറായിട്ടുണ്ടെങ്കിൽ അതിനനുസരിച്ച്‌ പ്രവർത്തിക്കാനും തനിക്കറിയാം. അത്തരമൊരു സംവിധാനത്തിലൂടെയാണ് താൻ വളർന്ന്‌ വന്നതെന്ന്‌ അഭിമാനത്തോടെ പറയാൻ സാധിക്കു’മെന്ന പ്രതികരണം കൗൺസിൽ യോഗത്തിന്‌ പിന്നാലെ നവമാധ്യമങ്ങളിൽ എത്തി. ദൃശ്യമാധ്യമങ്ങൾ വാർത്തയുമാക്കി.
പൊങ്കാലദിനത്തിൽ നഗരസഭ നടത്തിയ ശുചീകരണം അഴിമതിയായി ചിത്രീകരിക്കാനുള്ള നീക്കം വസ്‌തുതകൾ നിരത്തി മേയറും എൽഡിഎഫ്‌ കൗൺസിലർമാരും പൊളിച്ചതിന്റെ ജാള്യത്തിലായിരുന്നു ബിജെപി. 
മേയറുടെ മറുപടിയും വൈറലായതോടെ വടി കൊടുത്ത്‌ അടി വാങ്ങിയ അവസ്ഥയിലായി ബിജെപി കൗൺസിലർമാരും അണികളും. ബിജെപിയും യുഡിഎഫും ഉയർത്തിയ വ്യാജഅഴിമതി ആരോപണങ്ങൾ വൻ പ്രാധാന്യത്തോടെ നൽകിയ ചില മാധ്യമങ്ങൾക്കും ക്ഷീണമായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top