04 August Wednesday
സിഎഫ്എൽടിസിയിലെ വാറ്റ്

പ്രതിഷേധം ശക്തം

വെബ് ഡെസ്‌ക്‌Updated: Saturday Jun 19, 2021
വെള്ളറട
വെള്ളറട പഞ്ചായത്ത് സിഎഫ്എൽടിസിയിൽ വള​ന്റിയർമാരായ 12 കോൺ​ഗ്രസുകാർ ചാരായം വാറ്റിയ സംഭവത്തിൽ പ്രതിഷേധം ശക്തം. എൽഡിഎഫ്, ഡിവൈഎഫ്ഐ, എസ്എഫ്ഐ  നേതൃത്വത്തിൽ ധർണ നടത്തി. 
സിഎഫ്എൽടിസിയോടു ചേർന്ന കുളിമുറിയിലാണ് സംഘം ദിവസങ്ങളായി വാറ്റ് നടത്തിയത്. രോഗികൾ പുറത്തറിയിച്ചതോടെ പഞ്ചായത്ത് പ്രസിഡ​ന്റ് രാജ്മോഹനും കോൺഗ്രസ് നേതൃത്വവും ഇവർക്കായി രംഗത്തെത്തി. ചില പൊലീസുകാരുടെയും ആനപ്പാറ സിഎച്ച്സിയിലെ ജീവനക്കാരുടെയും സഹായത്തോടെ ഉപകരണങ്ങളും കോടയും മാറ്റുകയും ചെയ്തു. 
സിഎച്ച്സിയുടെ ചുമതലയുള്ള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ​ന്റ് രേഖാമൂലം വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ പഞ്ചായത്ത്‌ പ്രസിഡ​ന്റ് ഒടുവിൽ സംഭവം നടന്നുവെന്നും വളന്റിയർമാരെ സസ്‌പെൻഡ്‌ ചെയ്യാൻ സെക്രട്ടറിക്ക് നിർദേശം നൽകിയതായും ഫെയ്‌സ് ബുക്കിൽ പോസ്റ്റിട്ടു. പ്രതികൾക്ക് ഒത്താശ ചെയ്ത് തൊണ്ടിമുതലുകൾ നശിപ്പിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ച പൊലീസുകാർക്കും ആരോഗ്യ വകുപ്പ് ജീവനക്കാർക്കുമെതിരെ നടപടിയെടുക്കും വരെ പ്രക്ഷോഭം തുടരുമെന്ന് സിപിഐ എം വെള്ളറട ലോക്കൽ സെക്രട്ടറി ഷൈജു പറഞ്ഞു.
എൽഡിഎഫ് പഞ്ചായത്തോഫീസിന്‌ മുന്നിൽ ധർണ നടത്തി. സിപിഐ എം വെള്ളറട ഏരിയ സെക്രട്ടറി ഡി കെ ശശി ഉദ്ഘാടനം ചെയ്തു. വെള്ളറട ജങ്ഷനിൽ ഡിവൈഎഫ്ഐ പഞ്ചായത്ത്‌ പ്രസിഡ​ന്റിന്റെ കോലം കത്തിച്ചു. ടി എൽ രാജ് ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ പഞ്ചായത്തോഫീസ് പടിക്കൽ നടത്തിയ ധർണ ഏരിയ സെക്രട്ടറി വിജയ് ലൗലിൻ ഉദ്ഘാടനം ചെയ്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top