17 October Thursday

സെപ്റ്റിക് ടാങ്കിൽ വീണ പശുവിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 19, 2019
        
കഴക്കൂട്ടം
പോത്തൻകോട്ട‌് സെപ്റ്റിക് ടാങ്കിൽ വീണ പശുവിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി. അയിരൂപ്പാറ മരുതുംമൂട് രഘുവിന്റെ പശുവാണ് 18 അടിയോളം താഴ്ചയുള്ള സെപ്റ്റിക് ടാങ്കിൽ വീണത്. പശുവിനെ അഴിച്ചുകൊണ്ട് വരുന്ന വഴിയിൽ പശു കൈവിട്ട് ഓടി സ്ലാബ് പൊളിഞ്ഞ് ടാങ്കിൽ വീഴുകയായിരുന്നു. 
സ്ലാബ് പൊളിഞ്ഞ് പശുവിന്റെ ദേഹത്ത് വീണ ചെറിയ പരിക്ക് ഒഴിച്ചാൽ കാര്യമായ പ്രശ്നങ്ങൾ ഒന്നും ഇല്ല. 
ഒന്നര മണിക്കൂർ പരിശ്രമത്തിലാണ് കഴക്കൂട്ടത്ത് നിന്നെത്തിയ അഗ്നിശമനസേന ഫയർമാൻ മധുവിന്റെ നേതൃത്വത്തിൽ പശുവിനെ പുറത്തെടുത്തത്.
പ്രധാന വാർത്തകൾ
 Top