തിരുവനന്തപുരം
നഗരസഭയുടെ സോണൽ ഓഫീസുകളിൽ ഹെൽത്ത്, റവന്യൂ, ടൗൺ പ്ലാനിങ് അദാലത്ത് സംഘടിപ്പിക്കുന്നു. ജനങ്ങൾ നൽകിയ അപേക്ഷകളിൽ തീർപ്പാകാതെയുള്ളവ പരിഗണിച്ച് തീരുമാനമാക്കുന്നതിനും സോണൽ ഓഫീസിന്റെ പ്രവർത്തനം പരിശോധിച്ച് അപാകതകൾ പരിഹരിക്കുന്നതിനുമാ യി ചുമതലയുള്ള സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരുടെയും വകുപ്പ് മേധാവികളുടെയും നേതൃത്വത്തിലാണ് അദാലത്ത്.
കഴക്കൂട്ടം, ആറ്റിപ്ര, ഫോർട്ട്, തിരുവല്ലം, കുടപ്പനക്കുന്ന്, വട്ടിയൂർക്കാവ് എന്നിവിടങ്ങളിൽ 26നും ശ്രീകാര്യം, ഉള്ളൂർ, കടകംപള്ളി, നേമം, വിഴിഞ്ഞം എന്നിവിടങ്ങളിൽ 28നുമാണ് അദാലത്ത്. രാവിലെ 10ന് അദാലത്ത് ആരംഭിക്കും.