07 July Thursday

കാട്ടാൽ മേളയ്‌ക്ക് തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022

കാട്ടാൽ പുരസ്കാരം ഗായിക കെ എസ് ചിത്രയ്ക്ക് സമ്മാനിക്കുന്നു

കാട്ടാക്കട 
കാട്ടാക്കടയുടെ സാംസ്കാരികോത്സവമായ കാട്ടാൽ പുസ്തകമേളയ്‌ക്ക്‌  തുടക്കമായി. സംസ്ഥാന ചലച്ചിത്ര കോർപറേഷൻ ചെയർമാൻ  ഷാജി എൻ കരുൺ കാട്ടാലിൻ ചുവട്ടിലെ കൽവിളക്കിൽ തിരി തെളിച്ചതോടെയാണ് മേളയ്‌ക്ക് തുടക്കമായത്.
ഐ ബി സതീഷ് എംഎൽഎ അധ്യക്ഷനായി. ചീഫ് വിപ്പ് പ്രൊഫ. എൻ ജയരാജ് മുഖ്യാതിഥിയായി. 
ഗായിക കെ എസ് ചിത്ര ,ജി സ്റ്റീഫൻ എം എൽ എ,  ഐ സാജു, കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ്‌ കെ അനിൽകുമാർ, മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ്‌ എ സുരേഷ് കുമാർ, ബി സുനിൽ എന്നിവർ സംസാരിച്ചു.സംഘാടക സമിതി കൺവീനർ കെ ഗിരി നന്ദി പറഞ്ഞു.
2022 ലെ കാട്ടാൽ പുരസ്കാരം ഗായിക കെ എസ് ചിത്രയ്‌ക്ക് സമ്മാനിച്ചു.
കാട്ടാൽ പത്രികയുടെ കെ എസ് ചിത്ര വിശേഷാൽ പതിപ്പ് പ്രൊഫ. എൻ ജയരാജ് ഐ ബി സതീഷ് എംഎൽഎ ക്ക് നൽകിയും കാട്ടാൽ പത്രിക സംവിധായകൻ ഷാജി എൻ കരുൺ ജി സ്റ്റീഫൻ എം എൽ എ ക്കും നൽകി പ്രകാശിപ്പിച്ചു.
തുടർന്ന്  കൈരളി ചാനൽ സംഘടിപ്പിച്ച ഉത്സവ് 2022 മെഗാ ഇവന്റ്‌ നടന്നു. പത്ത് ദിവസം നീണ്ടു നിൽക്കുന്ന കാട്ടാൽ പുസ്തകമേള  27 ന് സമാപിക്കും. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top