15 May Saturday

തീരദേശ മേഖലയിൽ
കനത്ത ജാഗ്രത

വെബ് ഡെസ്‌ക്‌Updated: Monday Apr 19, 2021
ചിറയിൻകീഴ്
കോവിഡ്‌ –19 വ്യാപനം തടയുന്നതിന്റെ ഭാഗമായി തീരദേശ മേഖലയിൽ കനത്ത ജാഗ്രത. അഞ്ചുതെങ്ങ് പൊലീസും  കോസ്റ്റൽ പൊലീസും  പരിശോധന ശക്തിപ്പെടുത്തി. മുതലപ്പൊഴി ഹാർബർ, അഞ്ചുതെങ്ങ് ജങ്‌ഷൻ, വിളബ്ഭാഗം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ്‌ പരിശോധന. തീരദേശ മേഖലയിൽ മാസ്ക് ഉപയോഗിക്കേണ്ടതിന്റെയും സാമൂഹ്യ അകലം പാലിക്കേണ്ടതിന്റെയും ആവശ്യകത ബോധ്യപ്പെടുത്താൻ അനൗൺസ്മെന്റ് ഏർപ്പെടുത്തി.
 
യോഗം ഇന്ന്
ചിറയിൻകീഴ്
അഞ്ചുതെങ്ങ് പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി തിങ്കളാഴ് ച പകൽ 11 ന്‌ പഞ്ചായത്ത് ഓഫീസിൽ യോഗം ചേരും. പഞ്ചായത്തംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, മെഡിക്കൽ ഓഫീസർമാർ, പൊലീസ് അധികാരികൾ, പള്ളിവികാരികൾ, രാഷ്ട്രീയ പാർടി പ്രതിനിധികൾ, മറ്റ് പൊതുപ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top