22 July Monday

ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയെ ആക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Apr 19, 2019
നെയ്യാറ്റിൻകര 
എൽഡിഎഫ് സ്ഥാനാർഥിയുടെ പര്യടന പരിപാടിക്കിടെ കോൺ​ഗ്രസ് പ്രവർത്തകൻ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയെ ആക്രമിച്ചു. വഴുതൂർ രാമപതനിയിലാണ് ഞായറാഴ്ച രാവിലെ ഡിവൈെഫ്ഐ യൂണിറ്റ് സെക്രട്ടറി ജോമോനെ കൈയേറ്റം ചെയ്തത്. 
 
കെഎസ്ആർടിസി ജീവനക്കാരനായ ഷാജിയാണ് അക്രമിച്ചത‌്. പ്രദേശത്തെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ, ചികിൽസാ സഹായം, മെഡിക്കൽ കോളേജിലെ രോ​ഗികൾക്ക് പൊതിച്ചോറ് എന്നിവ നൽകി ഡിവൈെഫ്ഐ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതിനാൽ തന്നെ എൽഡിഎഫ് പ്രവർത്തനത്തിന് ജനപിന്തുണയുമുണ്ടാകുന്നതിൽ വിറളി പൂണ്ടാണ് അക്രമത്തിന് മുതിർന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച വൈകിട്ട് രാമപതനിയിൽ പ്രതിഷേധ യോ​ഗം സംഘടിപ്പിച്ചു. സിപിഐ എം ടൗൺ ലോക്കൽ സെക്രട്ടറി ജി സജികൃഷ്ണൻ  ഉദ്ഘാടനം ചെയ്തു. അനു അധ്യക്ഷനായി. അജിത് ഭാസ്കർ, എം അഖിൽ, എം ലത, സി ടി അനി, ഡി ജയകുമാർ എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top