19 June Wednesday

അയ്യൻകാളി പ്രതിമ ഉയരുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 19, 2019
കോവളം  
വിഴിഞ്ഞം മുക്കോല  പെരുങ്കാറ്റുവിളയിൽ മഹാത്മാ അയ്യൻകാളിയുടെ പൂർണകായ വെങ്കല പ്രതിമ ഉയരും. പ്രതിമ സ്ഥാപിക്കാനുള്ള നടപടികൾക്ക് തുടക്കമായി. അദ്ദേഹം ജനിച്ചുവളർന്ന പെരുങ്കാറ്റുവിളയിൽ പിൻമുറക്കാരനായ മധുസൂദനൻ സൗജന്യമായി നൽകിയ ഭൂമിയിലാണ് പ്രതിമ സ്ഥാപിക്കുന്നത്. സിപിഐ എം കോവളം ഏരിയ കമ്മിറ്റിയാണ് പ്രതിമ സ്ഥാപിക്കുന്നത്. നവോത്ഥാന നായകൻ മഹാത്മാ അയ്യൻകാളി നയിച്ച വില്ലുവണ്ടി യാത്രാ സമരത്തിന്റെ 125-–-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പാർടി സംഘടിപ്പിച്ച പരിപാടിയിൽ അയ്യൻകാളിയുടെ പിൻമുറക്കാരനായ പെരുങ്കാറ്റുവിള മുസൂദനൻ പ്രതിമ സ്ഥാപിക്കാനുള്ള ഭൂമി പാർടിക്ക് കൈമാറിയിരുന്നു.  ശില്പി ഉണ്ണി കാനായിയാണ് പ്രതിമ രൂപകല്പന ചെയ്യുന്നത്.  
പ്രതിമ സ്ഥാപിക്കുന്ന സ്ഥലം പാർടി ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും  ശില്പി ഉണ്ണി കാനായിയും സന്ദർശിച്ചു.  കോവളം ഏരിയ സെക്രട്ടറി  പി എസ്‌ ഹരികുമാർ, അയ്യൻകാളിയുടെ പിൻമുറക്കാരൻ മധുസൂദനൻ എന്നിവരും ഉണ്ടായിരുന്നു. നിർമാണം ഒരു മാസത്തിനുള്ളിൽ ആരംഭിച്ച്‌ ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്നും പി എസ് ഹരികുമാർ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top