27 September Sunday

മാലിന്യംതള്ളി: കൈയോടെ പിഴയിട്ടു

വെബ് ഡെസ്‌ക്‌Updated: Sunday Jan 19, 2020
തിരുവനന്തപുരം
പൊതുനിരത്തിൽ മാലിന്യം എറിഞ്ഞവർക്ക്‌ തത്സമയം പിഴ ചുമത്തി നഗസരസഭ. പത്തോളം പേരിൽനിന്നായി 15,500 രൂപയാണ്‌ പിഴ ഈടാക്കിയത്‌.  നഗരസഭ നന്തൻകോട് ഹെൽത്ത് സർക്കിൾ പരിധിയിലെ നന്തൻകോട്, പട്ടം, മരപ്പാലം, നേതാജി ബോസ് റോഡ്, ടി കെ ദിവാകരൻ റോഡ്, അമ്പലംമുക്ക്, കനകനഗർ തുടങ്ങിയ സ്ഥലങ്ങളിൽ മാലിന്യം പൊതുനിരത്തിൽ നിക്ഷേപിച്ചവരെ നന്തൻകോട് ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് പിടികൂടി 15550 രൂപ പിഴ ചുമത്തി. വിവിധ സ്ഥലങ്ങളിൽ പുലർച്ചെ നാലുമുതൽ രാത്രി 11വരെയുള്ള സമയങ്ങളിൽ നടത്തിയ തെരച്ചിലിലാണ്‌  മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തിയത്‌. മെഹബൂബ്, റിനോ പി കൃഷ്ണൻ, രാഖി അശോക് കുമാർ, വി ആർ രഞ്ജിത, പ്രേമ, ജോയി, പ്രദീപ് കുമാർ ,സീനത്ത്, വിജിൽ  എന്നിവർക്കാണ് പിഴ ചുമത്തിയത്. 
 
പട്ടം എൽഐസി ഓഫീസ്‌ പരിസരത്ത്‌ പ്ലാസ്റ്റിക് മാലിന്യം കത്തിച്ച് മലിനീകരണം ഉണ്ടാക്കിയതിന്‌ 2000 രുപ പിഴയിട്ടു. ഉറവിട മാലിന്യ സംസ്കരണത്തിനായി വീടുകളിൽ സൗജന്യമായി കിച്ചൺ ബിന്നും പ്ലാസ്റ്റിക് ശേഖരണത്തിനായി പ്രത്യേക കേന്ദ്രങ്ങളും ചില്ല് മാലിന്യം, ബാഗ് ചെരുപ്പ്, മരുന്ന് മാലിന്യം ശേഖരിക്കുന്നതിന് പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്‌. ഇത്തരം സേവനങ്ങൾ ഉപയോഗപ്പെടുത്താത്തവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മേയർ കെ ശ്രീകുമാറും ഹെൽത്ത് കമ്മിറ്റി ചെയർമാൻ  ഐ പി ബിനുവും അറിയിച്ചു. കഴിഞ്ഞ ദിവസം അനധികൃതമായി കോഴി മാലിന്യം കടത്തിയ വാഹനം  ഐ പി ബിനുവിന്റെ നേതൃത്വത്തിൽ പിടികൂടി 25000 രൂപ പിഴ ചുമത്തിയിരുന്നു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top