21 February Thursday

പ്രീപ്രൈമറി പാഠ്യപദ്ധതി ബോധവൽക്കരണ ക്ലാസ്

വെബ് ഡെസ്‌ക്‌Updated: Saturday Jan 19, 2019

കോട്ടൺഹിൽ ഗവ. പ്രീപ്രൈമറി ടീച്ചർ ട്രെയിനിങ്‌ ഇൻസ്റ്റിറ്റ്യൂട്ടിൽ പുതിയ പാഠ്യപദ്ധതി കളിപ്പാട്ടത്തെക്കുറിച്ച് നടത്തിയ ബോധവൽക്കരണക്ലാസിൽ അവതരിപ്പിച്ച പാവകളി

തിരുവനന്തപുരം
കോട്ടൺഹിൽ ഗവ. പ്രീപ്രൈമറി ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ പുതിയ പ്രീപ്രൈമറി പാഠ്യപദ്ധതിയായ “കളിപ്പാട്ട’ത്തെക്കുറിച്ച് രക്ഷാകർത്താക്കൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഏകീകൃത പ്രീപ്രൈമറി സ്‌കൂൾ പാഠ്യപദ്ധതിയായ കളിപ്പാട്ടത്തിന്റെ കൈപ്പുസ്തകമായ കളിത്തോണിയും പരിചയപ്പെടുത്തി. 
 
കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് അധ്യാപക പരിശീലനത്തിന്റെ ഭാഗമാക്കിയ വിവിധ പ്രവർത്തനങ്ങളാണ് ക്ലാസിൽ അവതരിപ്പിച്ചത്.  ഭാഷാപരവും വൈജ്ഞാനികവും സാമൂഹ്യവുമായ മേഖലകളെ അടിസ്ഥാനമാക്കിയുള്ള പാവകളി, സ്‌കിറ്റ്, ആംഗ്യപ്പാട്ട് തുടങ്ങി കലാപരിപാടികളും അവതരിപ്പിച്ചു. കുട്ടികൾക്ക് നൽകേണ്ട പോഷകാഹാരം, പാഴ്‌വസ്തുക്കളിൽനിന്നുള്ള പഠനോപകരണങ്ങൾ എന്നിവയുടെ പ്രദർശനവും സംഘടിപ്പിച്ചു. 
 
ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ എൽ രാഹുലൻ ക്ലാസ‌് ഉദ്ഘാടനംചെയ്തു. റിസോഴ്‌സ് പേഴ്‌സൺ പി ആർ ലേഖ പാഠ്യപദ്ധതി വിശദീകരിച്ചു. സജീല ഖാദർ സ്വാഗതവും എൽ സ്‌നേഹ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top