17 February Sunday

മൺവിള ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഓഡിറ്റോറിയവും ഓപ്പൺ സ്റ്റേജും

വെബ് ഡെസ്‌ക്‌Updated: Saturday Jan 19, 2019
കഴക്കൂട്ടം
കേരള വിനോദ സഞ്ചാര വകുപ്പ്, തീർഥാടക സഞ്ചാര പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി കുളത്തൂർ മൺവിള ശ്രീമേജർ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പുതുതായി പണിത ഓഡിറ്റോറിയത്തിന്റെയും ഓപ്പൺ സ്റ്റേജിന്റെയും ഉദ‌്ഘാടനം   മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. പുതിയ കെട്ടിടത്തിന് മഹാത്മ അയ്യൻകാളി ഭവൻ എന്ന് മന്ത്രി നാമകരണം ചെയ്തു. 
 
കഴക്കൂട്ടം മണ്ഡലത്തിൽ കഴക്കൂട്ടം മഹാദേവർ ക്ഷേത്രം, ചെമ്പഴന്തി ഗുരുകുലം, കഴക്കൂട്ടം കുളങ്ങര ക്ഷേത്രം, കുളത്തൂർ കോലത്തുകര ക്ഷേത്രം, അണിയൂർ ശ്രീദുർഗാദേവി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങൾ ഉൾപ്പെടുത്തി തീർഥാടക ഇടത്താവള സഞ്ചാര പൈതൃക പദ്ധതി നടപ്പാക്കിവരികയാണ്. ഇതിന്റെ ഭാഗമായി മൺവിള ശ്രീമേജർ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ 98 ലക്ഷം രൂപ ചെലവഴിച്ച്  ഓപ്പൺ സ്റ്റേജും ഓഡിറ്റോറിയവും നിർമിച്ചിട്ടുള്ളത്. 
ആർക്കിടെക്ട‌് ജി ശങ്കറാണ് ഡിസൈൻ ചെയ്തത്. മേയർ വി കെ പ്രശാന്ത് അധ്യക്ഷനായി. 
പ്രധാന വാർത്തകൾ
 Top