21 February Thursday

സാക്ഷരതാ വിദ്യാഭ്യാസ പരിപാടിയിൽ 15,000 പേർ

വെബ് ഡെസ്‌ക്‌Updated: Saturday Jan 19, 2019
തിരുവനന്തപുരം
കേരള നിയമസഭയും സംസ്ഥാന സാക്ഷരതാമിഷനും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും ചേർന്ന‌് നടപ്പാക്കുന്ന ഭരണഘടനാ സാക്ഷരത ജനകീയ വിദ്യാഭ്യാസപരിപാടി വിജയിപ്പിക്കാൻ ജില്ലാ സാക്ഷരതാ സമിതി യോഗം തീരുമാനിച്ചു. 26ന‌് സെൻട്രൽ സ‌്റ്റേഡിയത്തിൽ നടക്കുന്ന ഭരണഘടനാ സാക്ഷരത സംഗമത്തിൽ ജില്ലയിൽനിന്ന‌് പതിനയ്യായിരം പേരെ പങ്കെടുപ്പിക്കാൻ ജില്ലാപഞ്ചായത്ത‌് പ്രസിഡന്റ‌് വി കെ മധുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
 
സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ. പി എസ‌് ശ്രീകല നയിക്കുന്ന ഭരണഘടനാ സന്ദേശറാലിയുടെ ഭാഗമായുള്ള ജില്ലയിലെ വർക്കല, ആറ്റിങ്ങൽ, കഴക്കൂട്ടം, വെങ്ങാനൂർ കേന്ദ്രങ്ങളിലെ ജാഥ സ്വീകരണവും പൊതുസമ്മേളനവും വിജയിപ്പിക്കും. ഗ്രാമ, ബ്ലോക്ക‌്, നഗരസഭ സാക്ഷരതാസമിതികളും സംഘാടകസമിതികളും 21നകം അടിയന്തരയോഗം ചേരും.
യോഗത്തിൽ നെയ്യാറ്റിൻകര നഗരസഭാ ചെയർപേഴ‌്സൺ ഡബ്ല്യു ആർ ഹീബ, ജില്ലാപഞ്ചായത്ത‌് പൊതുമരാമത്ത‌് സ്ഥിരംസമിതി അധ്യക്ഷ അഡ്വ. എസ‌് കെ പ്രീജ, ജില്ലാപഞ്ചായത്ത‌് സെക്രട്ടറി വി സുഭാഷ‌്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സി എൻ തങ്കച്ചൻ, അസി. ഡയറക്ടർ കെ അയ്യപ്പൻനായർ, ഡയറ്റ‌് പ്രിൻസിപ്പൽ ഡോ. എം പി രാധാമണി, ജെ എസ‌്എസ‌്‌എസ‌് ഡയറക്ടർ കെ ബി സതീഷ‌്, ജില്ലാ സാക്ഷരതാമിഷൻ കോ–-ഓർഡിനേറ്റർ പി പ്രശാന്ത‌്കുമാർ, അസി. കോ–-ഓർഡിനേറ്റർമാരായ ബി സജീവ‌്, വൈ സജീന എന്നിവർ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top