വർക്കല
ഉത്സവാഘോഷത്തിനിടെ പൊലീസ് വാഹനം അടിച്ചുതകർത്ത കേസിലെ പ്രതികളെ അയിരൂർ പൊലീസ് പിടികൂടി. അയിരൂർ ഇലകമൺ പുതുവിള അന്നപൂർണേശ്വരി ക്ഷേത്രോത്സവത്തിനിടെ അടിപിടി അക്രമം നടത്തിയ 15 ഓളം പ്രതികളിൽ അഞ്ചുപേർ പിടിയിലായി. അയിരൂർ ഊന്നിൻമൂട് പുതുവിള ക്ഷേത്രത്തിന് സമീപം പാണിൽ തുണ്ടുവിള വീട്ടിൽ പ്രശാന്ത്(29), തടത്തിൽ വീട്ടിൽ സൂരജ് (26), ദീപാലയത്തിൽ ദീപക് (30), അയിരൂർ ചെക്കാലമുക്ക് പി വി നിവാസിൽ അജിത്ത് (21), കൊല്ലം പാരിപ്പള്ളി കരിമ്പാലൂർ വിനീത് ഭവനിൽ വിനീത് (25) എന്നിവരാണ് പിടിയിലായത്.
ക്ഷേത്രോത്സവത്തിനിടെ അക്രമം നടത്തിയവരെ പിടികൂടിയതിൽ പ്രകോപിതരായ അക്രമിസംഘം പൊലീസ് വാഹനം അടിച്ചുതകർക്കുകയാണുണ്ടായത്. അയിരൂർ എസ്ഐ ഡി സജീവ്, എഎസ്ഐ ടി അജയകുമാർ, എസ്സിപിഒമാരായ ഇതിഹാസ്, ബൈജു, ശ്രീകുമാർ, അനിൽകുമാർ, ബിജുലാൽ, നജീം, രാഹുൽ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ഊർജിതപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.