08 December Wednesday

മലയോരത്ത് മഴ തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Monday Oct 18, 2021
വിതുര
മലയോര മേഖലയിൽ വെള്ളിയാഴ്ച രാത്രി ആരംഭിച്ച മഴയ്‌ക്ക് ഞായറാഴ്ചയും ശമനമില്ല. പലയിടത്തും വ്യാപക കൃഷിനാശമുണ്ടായി. കുളപ്പട വാലൂക്കോണം പാടശേഖരം വെള്ളത്തിനടിയിലായി. വിളഞ്ഞ് കൊയ്ത്തിന് തയ്യാറായ നെൽവയലുകളാണ് മുങ്ങിയത്. 
വൃഷ്ടിപ്രദേശത്തെ കനത്ത മഴയെത്തുടർന്ന് പേപ്പാറ ഡാമിന്റെ ഷട്ടറുകൾ 140 സെന്റിമീറ്ററായി ഉയർത്തി. സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. ഡാമിന്റെ റിസർവോയറിൽ ജലനിരപ്പ് ഉയർന്ന് പൊടിയക്കാല ആദിവാസി മേഖലയിലേക്കുള്ള തോട് നിറഞ്ഞൊഴുകി. ഇതോടെ ഊരിലേക്കുള്ള റോഡ് വെള്ളത്തിലാകുകയും ഊര് ഒറ്റപ്പെടുകയും ചെയ്തു. മീനാങ്കലിൽ ചില വീടുകളിലും  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top