22 October Thursday

തുലാത്തുമ്പികളെത്തി; സഞ്ചാരം ഇനി വിരൽത്തുമ്പിൽ

സ്വന്തം ലേഖകൻUpdated: Sunday Oct 18, 2020

തുലാത്തുമ്പി

 
തിരുവനന്തപുരം
വർണച്ചിറകുവീശി ലോകമാകെ പറന്നുല്ലസിക്കുന്ന തുലാത്തുമ്പികളെ നിരീക്ഷിക്കാൻ ഓൺലൈൻ സംവിധാനം. കൂട്ടമായി പറക്കുന്ന തുലാത്തുമ്പികളുടെ ദേശാടനം ആരംഭിച്ചതോടെയാണ്‌ ഓരോ പ്രദേശത്തും ഇവയെത്തുന്ന കാലാവസ്ഥയും ആവാസ വ്യവസ്ഥയും ഒപ്പിയെടുക്കാൻ  ‘പാൻ പന്റാല ഫ്ലേവസൻസ്' എന്നപേരിൽ ഇ–-േഫാം സംവിധാനം ഒരുക്കിയത്‌. 
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നിരവധിപേർ തുമ്പികളുടെ ദേശാടനം രേഖപ്പെടുത്തിയിട്ടുണ്ട്‌. കേരളത്തിലെ തുമ്പികളെക്കുറിച്ചു പഠിക്കുന്ന ‘സൊസൈറ്റി ഫോർ ഓഡോനേറ്റ് സ്റ്റഡീസ്’ ആണ്‌ ഇ–-േഫാം ഒരുക്കിയത്‌. 
തുലാമാസത്തിനുമുമ്പു തന്നെ കേരളത്തിൽ ആയിരക്കണക്കിന് തുമ്പികൾ എത്തിയിരുന്നു. താമസിയാതെ അവരുടെ എണ്ണം ലക്ഷങ്ങളിലെത്തും. വർഷാവസാനത്തോടെ എണ്ണം പതിയെ കുറഞ്ഞ് കാണാതാകും. 
2012-ൽ ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ ചാൾസ് ആൻഡേഴ്‌സന്റെ നേതൃത്വത്തിൽ നടന്ന പഠനപ്രകാരം ഇവ ആഫ്രിക്കയിൽനിന്ന് ഇന്ത്യയിലേക്കും തിരിച്ചും ദേശാടനം നടത്തുന്നുണ്ട്‌. ഇതിനായി മൺസൂൺ കാറ്റുകളെയാണ്‌ പ്രയോജനപ്പെടുത്തുന്നത്‌. 
ജലജന്യ ജീവികളായ ഈ തുമ്പികൾ മുട്ടയിടുന്നത് മഴയിൽ രൂപപ്പെടുന്ന ചെറു വെള്ളക്കെട്ടുകളിലാണ്. കൂത്താടികളെയും മറ്റ് ചെറു ജലജീവികളെയും ഭക്ഷിക്കുന്ന ഇവയുടെ ലാർവകൾ ആറാഴ്ചകൊണ്ട് പൂർണ വളർച്ചയിലെത്തി തുമ്പികളായി വിരിഞ്ഞിറങ്ങുമെന്ന്‌ സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ ശാസ്ത്രജ്ഞൻ ഡോ. കെ എ സുബ്രഹ്മണ്യൻ പറയുന്നു. കോബോ ടൂൾബോക്സ് എന്ന സൗജന്യ പ്രോഗ്രാമാണ്‌ പഠനത്തിനുപയോഗിക്കുന്നത്‌.  
ഇവ ലളിതമായി മൊബൈൽ ഫോണിൽ ഉപയോഗിക്കാമെന്ന്‌ പഠനത്തിന് നേതൃത്വം കൊടുക്കുന്ന സുജിത് വി ഗോപാലൻ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top