22 October Thursday

യുവാവിനെ കൊന്ന് കത്തിച്ച സംഭവം കൊല്ലാനുപയോ​ഗിച്ച കത്തി കണ്ടെടുത്തു

വെബ് ഡെസ്‌ക്‌Updated: Sunday Oct 18, 2020

നവാസിനെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോള്‍

വെഞ്ഞാറമൂട്
സുഹൃത്തായ യുവാവിനെ കൊന്ന് കത്തിച്ച കേസിൽ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. പാങ്ങോട് പുലിപ്പാറ പരയ്ക്കാട് തടത്തരികത്ത് വീട്ടില്‍ ഷിബുവിനെ കൊന്ന കേസില്‍ പ്രതിയായ ചന്തക്കുന്ന് നൗഫിയ മന്‍സിലില്‍ നവാസി (40)നെയാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്. കൊലയ്ക്ക് ഉപയോഗിച്ച വെട്ടുകത്തി കണ്ടെത്തി.
നവാസ്  സാധനം വാങ്ങിയ പുലിപ്പാറയിലെ കട, കൊലപാതകം നടന്ന വീട് എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ്. ഇക്കഴിഞ്ഞ 7ന് രാവിലെ ഒമ്പതോടെ ‌പരയ്ക്കാട് ഭാഗത്ത് നായ്ക്കൾ മനുഷ്യന്റ കാലി​ന്റെ ഭാ​ഗം കടിച്ചു വലിക്കുന്നത് കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 
ഷിബുവി​ന്റെ മൃതദേഹം കണ്ടത്. കത്തിക്കരിഞ്ഞ നിലയില്‍ കണ്ടതോടെ ആത്മഹത്യയാണെന്നാണ് ആദ്യം കരുതിയത്. പോസ്റ്റുമോര്‍ട്ടത്തിലാണ് കൊലപാതകമെന്ന് തെളിഞ്ഞത്. സുഹൃത്തുക്കളായ ഷിബുവും നവാസും മദ്യപിച്ചുണ്ടായ തർക്കത്തിലാണ്  കൊലപ്പെടുത്തിയത്. ആറ്റിങ്ങല്‍ ഡിവൈഎസ്പി എസ് വൈ സുരേഷിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top