13 November Wednesday
ഇന്ത്യൻ കമ്യൂണിസ്റ്റ്‌ പാർടിയുടെ നൂറാം വാർഷികം

ചരിത്രസ്‌മരണയിൽ തലസ്ഥാനം

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2019

കമ്യൂണിസ്‌റ്റ്‌ പാർടി രൂപീകരണത്തിന്റെ നൂറാം വാർഷികത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പതാക ഉയർത്തുന്നു

തിരുവനന്തപുരം
ഇന്ത്യൻ കമ്യൂണിസ്റ്റ്‌ പാർടി രൂപീകരണത്തിന്റെ നൂറാം വാർഷികത്തിന്റെ ചരിത്രസ്‌മരണ പുതുക്കി തലസ്ഥാനം. സിപിഐ എമ്മിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഒരു വർഷം നീളുന്ന പരിപാടികൾക്കും വ്യാഴാഴ്‌ച ജില്ലയിൽ തുടക്കമായി. ജില്ലയിൽ രണ്ടായിരത്തി നാനൂറോളം ബ്രാഞ്ചിൽ രാവിലെ പതാക ഉയർത്തി. 
 
ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്ന വട്ടിയൂർക്കാവിൽ ബൂത്ത്‌ കേന്ദ്രങ്ങളിലാണ്‌ പതാക ഉയർത്തിയത്‌. പാർടി അനുഭാവികളും അംഗങ്ങളും ചേർന്ന്‌ പ്രഭാതഭേരി മുഴക്കിയായിരുന്നു പതാക ഉയർത്തിയത്‌. 
 
സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ കാട്ടായിക്കോണം വി ശ്രീധർ സ്‌മാരക മന്ദിരത്തിൽ ജില്ലാ സെക്രട്ടറി 
ആനാവൂർ നാഗപ്പൻ പതാക ഉയർത്തി. പാളയം കണ്ണിമേറ മാർക്കറ്റിൽ മുതിർന്ന സിഐടിയു നേതാവ്‌ എസ്‌ എസ്‌ പോറ്റി പതാക ഉയർത്തി.
പ്രധാന വാർത്തകൾ
 Top