13 November Wednesday
79 ലക്ഷം രൂപയുടെ ഭരണാനുമതി

മെഡി. കോളേജില്‍ ഓഡിയോ വെര്‍ബല്‍ തെറാപ്പി സെന്റര്‍

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2019
തിരുവനന്തപുരം
സാമൂഹ്യ സുരക്ഷാ മിഷൻവഴി നടപ്പാക്കുന്ന അത്യാധുനിക ഓഡിയോ വെർബൽ തെറാപ്പി സെന്ററിന് 79 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. 
 
തിരുവനന്തപുരം മെഡിക്കൽ കോളേജ് ഇഎൻടി വിഭാഗത്തിലാണ് സെന്റർ സ്ഥാപിക്കുക. സംസ്ഥാന സർക്കാരിന്റെ കാതോരം പദ്ധതിയുടെ തുടർച്ചയായാണ് സെന്റർ തുടങ്ങുന്നത്‌. കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയക്കുമുമ്പും ശേഷവുമുള്ള പരിശോധനകളും തെറാപ്പികളും ‌ഇവിടെ സൗജന്യമായി ലഭ്യമാക്കും.
 
കോഴിക്കോട് മെഡിക്കൽ കോളേജിൽ സെന്റർ നേരത്തെ ആരംഭിച്ചിരുന്നു. ഈ സൗകര്യം എല്ലാ മെഡിക്കൽ കോളേജിലും വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കേൾവിസംബന്ധമായ പ്രശ്‌നങ്ങൾ എത്രയും നേരത്തെ കണ്ടെത്തി ചികിത്സിക്കാനും ഇവരെ സാധാരണ ജീവിതത്തിന്‌ പ്രാപ്തരാക്കാനുമാണ്‌ സെന്ററിലൂടെ ഉദ്ദേശിക്കുന്നത്‌.
പ്രധാന വാർത്തകൾ
 Top