20 November Wednesday
കോൺഗ്രസ്‌ കൗൺസിലറുടെ അതിക്രമം

ദുരിതാശ്വാസ ക്യാമ്പിൽ യുവതിയുടെ വസ്ത്രങ്ങൾ കത്തിച്ചതായി പരാതി

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2019
തി രു വ ന ന്തപുരം
ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന യുവതിയുടെ വസ്ത്രങ്ങളും രേഖകളും വാർഡ് കൗൺസിലർ തീയിട്ട് നശിപ്പിച്ചതായി പരാതി. വലിയതുറ യുപി സ്‌കൂളിലെ ക്യാമ്പിലുള്ള  ചെറിയതുറ സ്വദേശി സന്ധ്യയുടെ വസ്ത്രങ്ങളാണ് കോൺഗ്രസിന്റെ  വാർഡ് കൗൺസിലർ ഷീബാ പാട്രിക്ക് കത്തിച്ചത്. വലിയതുറ, ചെറിയതുറ ഭാഗത്ത് കടലാക്രമണത്തിൽ വീടുകൾ നഷ്ടപ്പെട്ടവർ കഴിയുന്ന ക്യാമ്പിലാണ് വലിയതുറ യുപി സ്‌കൂൾ.
 
 അമ്മൂമ്മയുടെ ചികിത്സയ്ക്കായി സന്ധ്യ ആശുപത്രിയിൽ പോയതിനാൽ കുറച്ച് ദിവസം ക്യാമ്പിൽ ഇല്ലായിരുന്നു. തിരിച്ച് വരേണ്ടതിനാൽ വസ്ത്രങ്ങൾ അടക്കം ക്യാമ്പിൽ തന്നെ വച്ചു. എന്നാൽ തിരിച്ച് കയറ്റില്ലായെന്ന് പറഞ്ഞ് കൗൺസിലർ ഇവരുടെ വസ്ത്രങ്ങളും മറ്റ് സാധനങ്ങളും കത്തിച്ച് കളഞ്ഞു. നാട്ടുകാർ ചേർന്ന്‌ കൗൺസിലറുടെ നടപടിയിൽ പ്രതിഷേധിച്ചു. ഇതേ തുടർന്ന് കത്തിച്ചതിന്റെ അവശിഷ്ടങ്ങളും കത്താത്ത ഭാഗങ്ങളും സ്കൂളിൽ തിരിച്ച് കൊണ്ടുവച്ചുവെന്ന്‌ നാട്ടുകാർ പറയുന്നു.
 
സംഭവത്തിൽ യുവതി വലിയതുറ പൊലീസിൽ പരാതി നൽകി. അതേസമയം  കൗൺസിലർ ആരോപണം നിഷേധിച്ചു.  നഗരസഭാ ശുചീകരണ തൊഴിലാളികളാണ്‌ ശുചീകരണത്തിനിടെ ക്യാമ്പിൽ തുണി കത്തിച്ചതെന്ന്‌ കൗൺസിലർ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top