18 November Monday

അമ്പൂരി കൊലപാതകം: കുറ്റപത്രം സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2019

 കോവളം

അമ്പൂരി രാഖി കൊലക്കേസിൽ പൊലീസ്‌ കുറ്റപത്രം സമർപ്പിച്ചു. പൂവാർ പൊലിസ് ഇൻസ്പെക്ടർ രാജിവ് നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട്‌  കോടതി രണ്ടിലാണ് കുറ്റപത്രം സമർപ്പിച്ചത്.  കേസിലെ പ്രതികളായ അമ്പൂരി തട്ടാൻമുക്ക് അശ്വതിഭവനിൽ സൈനികനായ അഖിൽ, സഹോദരൻ രാഹുൽ, സുഹൃത്ത് ആദർശ് എന്നിവർ ഇപ്പോഴും ജുഡിഷ്യൽ കസ്റ്റഡിയിലാണ്. 1500 പേജുള്ള കുറ്റപത്രത്തിൽ 115 സാക്ഷികളും നിരവധി തൊണ്ടിമുതലുകളുമുണ്ട്.
 
 പൂവാർ പുത്തൻകട ജോയി ഭവനിൽ രാജന്റെ മകൾ രാഖി 2019 ജൂൺ 21-നാണ്  കൊല്ലപ്പെട്ടത്. എറണാകുളത്ത് മൊബൈൽ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന രാഖിയും അഖിലും പ്രണയത്തിലായിരുന്നു. എന്നാൽ, അഖിൽ മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചത്‌ രാഖി എതിർത്തതിനെ തുടർന്നായിരുന്നു കൊലപാതകം.  റൂറൽ എസ്പി അശോകൻ, മുൻ എസ്പി മധു, നെയ്യാറ്റിൻകര ഡിവൈഎസ്പി അനിൽകുമാർ, പൂവാർ സിഐ എ രാജീവ് എസ്ഐമാരായ സജീവ്‌, പീയൂസ്, സിപിഒമാരായ സൈലസ്, ബൈജു, പ്രേമൻ എന്നിവരാണ് കേസ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.
പ്രധാന വാർത്തകൾ
 Top