18 November Monday

പൂജപ്പുര സെൻട്രൽ ജയിലിൽ റെയ്‌ഡ്‌; കഞ്ചാവ്‌ പിടിച്ചെടുത്തു

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2019
തിരുവനന്തപുരം
പൂജപ്പുര സെൻട്രൽ ജയിലിൽ മുഴുവൻ ബ്ലോക്കിലും ആശുപത്രിയിലും ഒരേസമയം റെയ്‌ഡ്‌. 16 ബ്ലോക്കിലും ആശുപത്രിയിലുമായി മുഴുവൻ ഉദ്യോഗസ്ഥരും പങ്കെടുത്ത്‌ നടത്തിയ റെയ്‌ഡിൽ  കഞ്ചാവ്‌, സിഗരറ്റ്‌, ബീഡി, പാൻപരാഗ്‌, ലൈറ്റർ തുടങ്ങിയവ പിടിച്ചെടുത്തു.  മൊബൈൽ ഫോൺ തുടങ്ങിയ ഇലക്ട്രിക് സാധനങ്ങളൊന്നും കണ്ടെടുക്കാനായില്ല. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ പൂജപ്പുര പൊലീസ്‌ കേസെടുത്തു. 
 
വൈകിട്ട്‌ ആറരയ്‌ക്ക്‌ തുടങ്ങിയ റെയ്‌ഡ്‌ രാത്രി ഒമ്പതരവരെ നീണ്ടു.  റെയ്‌ഡിന്‌  സൂപ്രണ്ട്‌ ബി സുനിൽകുമാർ നേതൃത്വം നൽകി.
പ്രധാന വാർത്തകൾ
 Top